Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]
കുറച്ചു ഫോട്ടോകൾ. ഒരു മൂലയിൽ പൊടിപിടിച്ച ഫയലുകൾ കെട്ടിക്കിടക്കുന്നു. ആ മുറി കണ്ടാൽ തന്നെ, വർഷങ്ങളായി എന്തൊക്കെയോ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതമാണെന്ന് തോന്നുമായിരുന്നു. അയാൾ ഒരു കസേര ചൂണ്ടിക്കാട്ടി:
"ഇരിക്ക്."
അശ്വിൻ ഇരുന്നു. അയാൾ അടുക്കളയിലേക്ക് പോയി രണ്ട് ഗ്ലാസ് ചായയുമായി തിരിച്ചു വന്ന് ഒരു ഗ്ലാസ് അശ്വിന്റെ മുന്നിലേക്ക് നീക്കി.
"കുടിക്ക്."
അശ്വിൻ ഗ്ലാസ് കൈയിലെടുത്തു.
"ഇനി പറയൂ... ആരാണ് നിങ്ങൾ?"
അയാൾ ചായ ഒരിറക്ക് കുടിച്ച ശേഷം വളരെ ശാന്തമായി പറഞ്ഞു:
"എന്റെ പേര് ജോസഫ്. മുൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ… റിട്ടയർ ചെയ്തിട്ട് മൂന്ന് വർഷമായി."
അതുകേട്ടതും അശ്വിൻ അറിയാതെ ഒന്ന് നേരെയിരുന്നു. ഒരു മുൻ ക്രൈം ബ്രാഞ്ച് ഓഫീസറാണ് തന്റെ മുന്നിൽ ഇരിക്കുന്നത് എന്ന കാര്യം അവനെ ജാഗ്രതയിലാക്കി.
ജോസഫ് അത് ശ്രദ്ധിച്ചു.
"ടെൻഷൻ വേണ്ട. ഞാൻ നിന്നെ ചോദ്യം ചെയ്യാൻ വിളിച്ചതല്ല."
"അപ്പോൾ...?"
ജോസഫ് മെല്ലെ എഴുന്നേറ്റ് അലമാര തുറന്ന് പൊടിപിടിച്ച ഒരു പഴയ ഫയൽ പുറത്തെടുത്തു. വിരലുകൾ കൊണ്ട് പൊടി തട്ടിക്കളഞ്ഞ ശേഷം അത് അശ്വിന്റെ മുന്നിൽ വെച്ചു. ഫയലിന്റെ മുകളിൽ കറുത്ത മാർക്കർ കൊണ്ട് എഴുതിയിരുന്ന പേര് കണ്ടപ്പോൾ അശ്വിന്റെ കണ്ണുകൾ വികസിച്ചു!
"TIJO P. PHILIP"
അവൻ അറിയാതെ ഫയലിലേക്ക് കൈ നീട്ടിയെങ്കിലും ജോസഫ് അത് തുറക്കാൻ അനുവദിച്ചില്ല.
"തിരക്കുകൂട്ടണ്ട. ആദ്യം ഒരു കാര്യം മനസ്സിലാക്കണം. നീ അന്വേഷിക്കുന്ന മനുഷ്യൻ... നീ കരുതുന്നതുപോലെയല്ല."
"എന്താ അതിന്റെ അർത്ഥം?"
ജോസഫ് ഒരു ദീർഘനിശ്വാസം വിട്ടു.
"ഇന്നലെ നീ പറഞ്ഞില്ലേ, നിങൾ തമ്മിൽ എന്ത് ബന്ധമാണെന്ന് പറയാൻ പറ്റില്ലെന്ന്…
💬 Comments
View all comments