0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

ഈ അഡ്രസിൽ വാ."

"ആരാണ് നിങ്ങൾ...?"

അയാൾ ചെറുതായി ചിരിച്ചു.

"നീ അന്വേഷിക്കുന്ന ആളെ... എനിക്ക് നന്നായി അറിയാം."

"പേര്...?"

"ഇപ്പോൾ അറിയണ്ട."

അത്ര മാത്രം പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു. റോഡിന്റെ മറുവശത്ത് എത്തുന്നതിനുമുമ്പ് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി അയാൾ പറഞ്ഞു:

"ഒരു കാര്യം മാത്രം ഓർത്താൽ മതി... ടിജോയെ തേടി നടക്കുകയാണെങ്കിൽ, അവൻ നിന്നെ കാണുന്നതിന് മുമ്പ് നീ അവനെ കണ്ടെത്തണം."

അത്രയും പറഞ്ഞ് അയാൾ ആൾക്കൂട്ടത്തിനിടയിൽ പതുക്കെ മറഞ്ഞു.

അശ്വിൻ കൈയിലിരുന്ന കടലാസ് തുറന്നു. ഒരു വിലാസം, അതിനടിയിൽ ഒരു വരി മാത്രം എഴുതിയിരുന്നു:

"വൈകരുത്.. എന്നാൽ വീണ്ടും ഒരാളുടെ ജീവിതം നശിക്കും."

ആ നിമിഷം അശ്വിന് ആദ്യമായി ഉള്ളിലൊരു ഭയം തോന്നി, ടിജോ ഒരു സാധാരണ മനുഷ്യനല്ല. അവന് പിന്നിൽ ഞാൻ അറിയാത്ത എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്….

ദിവസം 3:

പിറ്റേന്ന് രാവിലെ എട്ടരയോടെ അശ്വിൻ ആ കടലാസിലെ വിലാസത്തിലേക്ക് കാറോടിച്ചു. നഗരത്തിന്റെ തിരക്കുകൾ മാറി റോഡുകൾ ഇടുങ്ങി ശാന്തമായ ഒരു കോളനിയിലേക്കാണ് വഴി എത്തിയത്. കടലാസിലെ നമ്പർ നോക്കി കാർ ഒരു പഴയ ഇരുനില വീടിന്റെ മുന്നിൽ നിർത്തി. മുറ്റത്ത് പഴക്കം ചെന്ന ഒരു ജീപ്പുണ്ടായിരുന്നു. വരാന്തയിൽ ഇന്നലെ ചായക്കടയിൽ കണ്ട ആ മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു.

അശ്വിനെ കണ്ടതും അയാൾ ചെറുതായി പുഞ്ചിരിച്ചു.

"ഞാൻ വിചാരിച്ചു നീ വരില്ലെന്ന്."

"വരാതിരിക്കാൻ കഴിയില്ലല്ലോ...,"

അശ്വിൻ തുറന്നു പറഞ്ഞു.

അയാൾ തലയാട്ടി.

"വാ... അകത്തേക്ക്."

അകത്ത് കയറിയപ്പോൾ അശ്വിൻ ഒന്ന് ചുറ്റും നോക്കി. ചെറിയ വീട്, പഴയ മര അലമാരകൾ, ചുമരിൽ ഫ്രെയിം ചെയ്ത

💬 Comments

View all comments