Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]
കള്ളം പറയണോ സത്യം പറയണോ? ഒടുവിൽ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:
"ഒരു ആളെ അന്വേഷിക്കുകയാണ്."
"ബന്ധുവാണോ...?"
"അല്ല."
"ഫ്രണ്ട്...?"
"അങ്ങനെ പറയാം."
"പേരെന്താ...?"
അശ്വിൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:
"ടിജോ."
ആ പേര് കേട്ട നിമിഷം... അയാളുടെ മുഖത്തെ ചിരി മാഞ്ഞു. ഒരു നിമിഷത്തേക്ക് മാത്രം, പക്ഷേ അശ്വിൻ അത് വ്യക്തമായി കണ്ടു. അയാൾ ഉടനെ സ്വാഭാവിക ഭാവം വീണ്ടെടുക്കാൻ ശ്രമിച്ചു.
"ഏത് ടിജോ...?"
"മുഴുവൻ പേര് അറിയില്ല. കുറെ വർഷം മുമ്പ് ഇവിടെ ഉണ്ടായിരുന്നു."
അയാൾ കയ്യിലിരുന്ന ചായഗ്ലാസ് പതുക്കെ താഴെ വെച്ചു.
"എന്തിനാ അന്വേഷിക്കുന്നത്...?"
അശ്വിൻ മറുപടി പറഞ്ഞില്ല. അയാൾ വീണ്ടും ചോദിച്ചതുമില്ല. കുറച്ചു നേരം രണ്ടുപേരും നിശബ്ദരായി നിന്നു.
പിന്നെ അയാൾ വളരെ പതുക്കെ ചോദിച്ചു:
"ഒരു കാര്യം ചോദിക്കട്ടെ... നിനക്ക് ടിജോയെക്കുറിച്ച് എത്ര അറിയാം...?"
"ഒന്നുമറിയില്ല."
"അപ്പോൾ അന്വേഷിക്കുന്നത് എന്തിനാ...?"
അശ്വിൻ കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ അയാളെ സൂക്ഷിച്ച് നോക്കി.
"അത് ഇപ്പോൾ പറയാൻ പറ്റില്ല."
അയാളുടെ ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വിരിഞ്ഞു.
"നല്ലത്..."
അശ്വിൻ നെറ്റി ചുളിച്ചു.
"എന്താ...?"
"അപരിചിതരോട് എല്ലാം തുറന്ന് പറയുന്ന ആളല്ലെന്ന് മനസ്സിലായി."
ഒരു നിമിഷം അയാൾ അശ്വിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. പിന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു. ചായക്കടയിൽ ആളുകൾ ഉള്ളതുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു:
"ഇവിടെ നിന്നു സംസാരിക്കേണ്ട കാര്യമല്ല ഇത്."
"അപ്പോൾ...?"
അയാൾ പോക്കറ്റിൽ നിന്ന് പഴയൊരു ബില്ല് എടുത്ത് അതിന്റെ പുറകിൽ എന്തോ എഴുതി മടക്കി അശ്വിന്റെ കയ്യിൽ കൊടുത്തു.
"നാളെ രാവിലെ
💬 Comments
View all comments