Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]
ഒരു ഗോഡൗണിന്റെ വിലാസം തേടി അശ്വിൻ നടന്നു. അവിടെ പുറത്തുനിന്ന ചില ഗുണ്ടകളെപ്പോലെയുള്ള ആളുകളോട് ടിജോയെക്കുറിച്ച് ചോദിച്ചതും കാര്യങ്ങൾ മാറിമറിഞ്ഞു. അവർ ഉടനെ തമിഴിൽ ആരോടോ ഫോണിൽ സംസാരിച്ച ശേഷം അശ്വിനെ ഒരു വണ്ടിയിൽ കയറ്റി നഗരത്തിന്റെ തിരക്കുകൾക്കൊടുവിലുള്ള വലിയൊരു ബംഗ്ലാവിലേക്ക് കൊണ്ടുപോയി തമിഴ് സിനിമകളെ ഓർമ്മിപ്പിക്കുന്ന അതെ പോലൊരു ബംഗ്ലാവ് അവനു മനസ്സിൽ നല്ല ഭയം തോന്നി. ആ വലിയ ഹാളിൽ വിചിത്രമായൊരു നിശ്ശബ്ദതയായിരുന്നു. മുകളിലെ പടികളിലൂടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച, അറുപതോടടുത്ത പ്രായമുള്ള ഒരു മനുഷ്യൻ ഇറങ്ങിവന്നു. മുഖത്ത് ശാന്തത. അയാൾ വന്ന് അശ്വിന്റെ മുന്നിലിരുന്നു.
"ടിജോ എവിടെയുണ്ട്?"
അയാളുടെ ആദ്യ ചോദ്യം അതായിരുന്നു.
"ഞാൻ... ഞാനാണ് അയാളെ അന്വേഷിക്കുന്നത്,"
അശ്വിൻ പറഞ്ഞു.
"എന്തിനാണ് അവനെ തിരയുന്നത്?"
"ഒരു പെൺകുട്ടിയുടെ ജീവിതം അവൻ നശിപ്പിച്ചിട്ടുണ്ട്. അതിന്റെ പിന്നാലെയാണ് ഞാൻ."
ആ മനുഷ്യൻ കസേരയിലേക്ക് ചാരിയിരുന്നു ഒരു ദീർഘനിശ്വാസം വിട്ടു.
അവിടെ നിന്ന ബാക്കി ഉള്ളവരോടെല്ലാം പുറത്തുപോകാൻ പറഞ്ഞു...
"അവൾ ഇപ്പോഴും ജീവനോടെയുണ്ടോ?"
"ഉണ്ട്."
"അങ്ങനെയെങ്കിൽ... നിങ്ങൾ ഭാഗ്യവാനാണ്,"
അയാൾ പതുക്കെ എഴുന്നേറ്റ് ചുമരിലെ പൂമാലയിട്ട ഒരു യുവതിയുടെ ചിത്രത്തിന് മുന്നിലേക്ക് നടന്നു.
"ഇവളെ... ടിജോ ഒരിക്കൽ സ്നേഹിച്ചിരുന്നു എന്ന് അവൾ വിശ്വസിച്ചിരുന്നു. എന്റെ പേര് ആദിത്യൻ. ടിജോയെ അന്വേഷിച്ച് ഈ വീട്ടിലേക്ക് സ്വന്തം കാലിൽ നടന്നുവന്ന ആദ്യത്തെ മനുഷ്യനാണ് നീ."
ആദിത്യൻ മേശപ്പുറത്തിരുന്ന, സ്ക്രീൻ പൊട്ടിയ ഒരു മൊബൈൽ ഫോൺ എടുത്തുയർത്തി.
"ഇത് എന്റെ മകളുടെ ഫോണാണ്. അവൾ മരിച്ച ദിവസം പോലീസ് തന്നത്. ഒരു പ്രണയനഷ്ടം കൊണ്ടല്ല എന്റെ മകൾ ആത്മഹത്യ
💬 Comments
View all comments