Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]
ചെയ്തതെന്ന് ഇത് തുറന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. ടിജോ... അവൻ ആദ്യം അവളെ പ്രണയിച്ചു. അവളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും കൈക്കലാക്കി. അവസാനം അത് ഭീഷണിയുടെ ആയുധമാക്കി മാറ്റി! ദിവസവും ഓരോ ഭീഷണി... സമൂഹം അപമാനിക്കുമെന്ന പേടിയിൽ ഒടുവിൽ ആരോടും, എന്നോടുപോലും ഒരു വാക്ക് പറയാതെ അവൾ മരണത്തിലേക്ക് നടന്നു."
അയാളുടെ കണ്ണുകളിൽ കനൽ എരിഞ്ഞു.
"എന്റെ അറിവിൽ എൻ്റെ മോൾ ഉൾപ്പടെ രണ്ട് പെൺകുട്ടികൾ അവൻ കാരണം ആത്മഹത്യ ചെയ്തു. ഇനിയും എത്രപേർ അവന്റെ ഭീഷണിയുടെ നിഴലിൽ ജീവച്ഛവമായി കഴിയുന്നുണ്ടെന്ന് ആർക്കുമറിയില്ല."
ആദിത്യൻ ഒന്ന് നിർത്തി, സിഗരറ്റിൽ നിന്ന് ഒരു നീണ്ട പുക വലിച്ചു.
"നിനക്കറിയാമോ... ടിജോയുടെ ലഹരി അവൻ എടുക്കുന്ന ആ വിഡിയോകൾ അല്ല."
അശ്വിൻ മിണ്ടാതെ നോക്കി.
"ആ വീഡിയോ കാണിച്ച് ഒരു പെൺകുട്ടി ഓരോ ദിവസവും ഭയന്ന് ജീവിക്കുന്നത്... ഫോൺ റിംഗ് കേട്ടാൽ പോലും വിറയ്ക്കുന്നത്... സ്വന്തം ജീവനേക്കാൾ മരണത്തെ പേടിക്കാതാകുന്നത്... അതാണ് അവന്റെ ലഹരി. മറ്റൊരാളുടെ മനസ്സ് തകർക്കുന്നതിൽ സുഖം കണ്ടെത്തുന്നവനാണ് അവൻ."
"അവൻ ആളുകളെ കൊല്ലില്ല... ജീവിച്ചിരിക്കെ ഓരോ ദിവസവും മരിക്കാൻ വിടും”
അയാൾ ഒന്ന് നിർത്തി ഒരു ദീർഘ നിശ്വാസം എടുത്തു...
"ഞാനും പാപങ്ങൾ ചെയ്തവനാണ്, അശ്വിൻ... ഒരുപാട്. അതിന്റെ ശിക്ഷ ദൈവം എനിക്ക് തന്നു. എന്റെ മോളിലൂടെ."
അവൻ ഒരു നിമിഷം കണ്ണടച്ചു.
"അന്നുമുതൽ ഒരു തീരുമാനമെടുത്തതാണ്... ടിജോയെ കണ്ടെത്തണമെന്ന്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ അവനെ തേടുകയാണ്. ദുബായിൽ ആളുകളെ വിട്ടു... ബെംഗളൂരുവിൽ അന്വേഷിച്ചു... ഗോവയിലും മുംബൈയിലും വരെ എന്റെ ആളുകൾ പോയി. പക്ഷേ
💬 Comments
View all comments