0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

ഓരോ തവണയും ഞാൻ എത്തുമ്പോഴേക്കും അവൻ അപ്രത്യക്ഷനായിരുന്നു."

അവൻ ചിരിച്ചു... പക്ഷേ അത് വേദന നിറഞ്ഞ ചിരിയായിരുന്നു.

"ആദ്യമായാണ്... എന്റെ ജീവിതത്തിൽ ഒരുത്തൻ എന്നെ തോൽപ്പിച്ചത്."

അവന്റെ കണ്ണുകൾ പതിയെ കഠിനമായി.

"പക്ഷേ എത്രകാലം അവൻ ഓടുമെന്നാ...? ഒരുനാൾ എനിക്കവനെ കിട്ടും."

അവൻ നേരെ അശ്വിന്റെ കണ്ണുകളിലേക്ക് നോക്കി.

"അന്ന്... അവന്റെ കണക്ക് തീരുന്നത്  എന്റെയും എന്റെ ഈ മോളുടെ ഫോട്ടോയുടെ മുന്നിലും ആയിരിക്കും."

ആദിത്യന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ആകെ സ്തംഭിച്ചു പോയി….  വെറുമൊരു ഫ്രോഡ് എന്ന നിലയിൽ കണ്ടിരുന്ന ടിജോ അതിനും ഒരുപാട് അപ്പുറം എൻ്റെ ചിന്തകൾക്ക് അതീതമാണ് എന്ന സത്യം ഞാൻ മനസ്സിലാക്കി… ഒരു നിമിഷം ഉള്ളിൽ അശ്വതിയുടെ ചിത്രം മിന്നി മാഞ്ഞു….

പെട്ടെന്ന് അശ്വിന് ഒരു മിന്നൽ തലയിലൂടെ പാഞ്ഞു പോയി.....

"സാർ..."

അശ്വിൻ പതുക്കെ പറഞ്ഞു.

"ടിജോയെ ഞാൻ കണ്ടെത്തി നിങ്ങടെ മുന്നിൽ എത്തിക്കാം. ബാക്കി... നിങ്ങൾ നോക്കാമോ."

ആദിത്യൻ എഴുന്നേറ്റ് അശ്വിനെ നോക്കി.

"എന്റെ മകൾക്ക് നീതി കിട്ടാൻ എനിക്ക് കോടതിയുടെ വിധി വേണ്ട അശ്വിൻ. അവളുടെ കണ്ണീരിന്റെ കണക്ക് എനിക്ക് തീർക്കണം. പക്ഷേ എനിക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല. നിനക്ക് കഴിഞ്ഞാൽ അത് നമ്മുടെ രണ്ടുപേരുടെയും കണക്ക് ഒരുമിച്ച് തീരുന്ന ദിവസമായിരിക്കും. പക്ഷേ, അവനെ ഇവിടെ എത്തിക്കാൻ നിനക്ക് പറ്റുമോ?"

"ഉറപ്പില്ല. പക്ഷേ... പക്ഷേ എൻ്റെ മുന്നിൽ ഒരു വഴി ഉണ്ട്... പക്ഷെ ഞാൻ പറയാതെ ഒരാളും അവനെ ഒന്നും ചെയ്യരുത് എന്നാൽ ചിലപ്പോ നമുക്ക് അവനേ നഷ്ടപ്പെട്ടേക്കാം...  "

അശ്വിൻ കൈ നീട്ടി.

ആദിത്യൻ ആ

💬 Comments

View all comments