0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

കൈകളിൽ ശക്തമായി പിടിച്ചു.

"ഡീൽ. പക്ഷേ ഒരു കാര്യം മാത്രം... ടിജോ എന്റെ മുന്നിൽ വന്നാൽ, അതിനുശേഷം എന്ത് സംഭവിക്കും എന്ന് നീ എന്നോട് ചോദിക്കരുത്!"

​അശ്വിൻ കൈ പിൻവലിച്ചില്ല.

"ഡീൽ."

പക്ഷേ, കൈ വിടുന്നതിന്‌  മുമ്പ് അവൻ വളരെ ശാന്തമായി പറഞ്ഞു:

"ഒരു കണ്ടീഷൻ കൂടിയുണ്ട്. ഈ കളിയിൽ എന്റെ പേര് ഒരിടത്തും വരാൻ പാടില്ല. എന്ത് സംഭവിച്ചാലും നിങ്ങളുടെ ആളുകൾ എന്നെ ബന്ധപ്പെടരുത്, എന്നെ ഫോളോ ചെയ്യരുത്, എന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിക്കുകയുമരുത്. നമ്മൾ ഇന്ന് കണ്ടത് ഇന്നോടെ അവസാനിക്കണം."

​ആദിത്യൻ ഒന്നും മിണ്ടിയില്ല. അശ്വിൻ തുടർന്നു

"ടിജോയെ നിങ്ങളുടെ മുന്നിലെത്തിക്കുക... അത്ര മാത്രമാണ് എന്റെ ജോലി. അതിനുശേഷം ഞാൻ ഈ കഥയിലില്ല. നാളെ അവന് എന്തെങ്കിലും സംഭവിച്ചാൽ ആദ്യം പോലീസ് അന്വേഷിക്കുന്നത് എന്നെയായിരിക്കും. അത് എനിക്ക് വേണ്ട."

​മുറിയിൽ കുറച്ചുനേരം നിശ്ശബ്ദത പടർന്നു. ആദിത്യൻ പതുക്കെ ചിരിച്ചു.

"നീ വിചാരിച്ചതിലും ബുദ്ധിയുള്ളവനാണല്ലോ. ഭയപ്പെടണ്ട... ഞങ്ങൾ ചെയ്യുന്ന കണക്ക് ഞങ്ങൾ തന്നെയാണ് തീർക്കുന്നത്. മൂന്നാമതൊരാളുടെ പേര് അതിൽ വരില്ല. നീ ഇന്ന് ഈ വീട്ടിൽ വന്ന കാര്യം എന്റെ വിശ്വസ്തരായ രണ്ടുപേർക്കും എനിക്കും മാത്രം അറിയാം. ഈ വീട്ടിലെ ചുമരുകൾ പോലും അത് പുറത്തുപറയില്ല."

"പോലീസ് ഒരിക്കലും ഈ കേസിൻ്റെ പിറകെ വരില്ല...."

​ആദിത്യൻ വീണ്ടും കൈ നീട്ടി.

"ഇനി മുതൽ നീ നിന്റെ വഴി, ഞാൻ എന്റെ വഴി. രണ്ട് വഴികളും ചേരുന്ന ദിവസം ടിജോയുടെ അവസാനത്തെ ദിവസമായിരിക്കും."

അശ്വിൻ ഒരു നിമിഷം പോലും മടിക്കാതെ ആ കൈയിൽ മുറുകെ പിടിച്ചു. ആ കൈകോർക്കലിൽ

💬 Comments

View all comments