Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]
ഒരു വാക്കും പറയാത്ത ക്രൂരമായൊരു കരാർ ജനിക്കുകയായിരുന്നു.
ആദിത്യയുമായി സംസാരിച്ച് പുറത്തേക്ക് വന്നിട്ടും അശ്വിന്റെ മനസ്സ് ശാന്തമായിരുന്നില്ല.
കാറിൽ കയറി സ്റ്റാർട്ട് ചെയ്ത ശേഷം പോലും അവൻ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു.
മനസ്സിലേക്ക് ആദ്യം വന്ന മുഖം ജോസഫ് സാറിന്റേതായിരുന്നു
"അദ്ദേഹത്തെ വിളിക്കണോ...?"
ആ ചിന്ത ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി. പക്ഷേ അടുത്ത നിമിഷം അവൻ തന്നെ അതിന് ഉത്തരം കണ്ടെത്തി.
“ഇല്ല.”
ജോസഫ് ഒരു പോലീസ് ഓഫീസറാണ്, റിട്ടയർ ചെയ്തിട്ടുണ്ടെങ്കിലും ആ യൂണിഫോമിനോട് അദ്ദേഹം ജീവിതം മുഴുവൻ നീതി പുലർത്തിയ മനുഷ്യനാണ്. ഇനി നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം അറിയുന്നത് പോലും ശരിയല്ല.
അദ്ദേഹം ചെയ്തത് തന്റെ കടമയാണ്.
ഇനി ചെയ്യാനുള്ളത്…
എൻ്റെ കടമ…
അശ്വിൻ ഫോൺ എടുത്തു. ജോസഫ് സാറിന്റെ നമ്പർ കുറച്ചുനേരം സ്ക്രീനിൽ തെളിഞ്ഞുനിന്നു. പിന്നെ പതുക്കെ ഫോൺ ലോക്ക് ചെയ്ത് സീറ്റിലേക്ക് വെച്ചു.
"ക്ഷമിക്കണം സാർ..."
"ഈ തവണ... നിങ്ങളെ അറിയിക്കാതിരിക്കുന്നതാണ് നിങ്ങളോടുള്ള ബഹുമാനം."
അവൻ കാർ സ്റ്റാർട്ട് ചെയ്തു.
മുന്നിൽ ഇനി ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“ടിജോ.”
അടുത്ത ദിവസം വൈകുന്നേരം. അശ്വതി കഫേയുടെ ഒരു മൂലയിലിരിക്കുകയായിരുന്നു. അശ്വിൻ വന്നിരുന്ന് ഒന്നും പറയാതെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് കണ്ടപ്പോഴേ അവൾക്ക് എന്തോ പന്തികേട് തോന്നി. സാധാരണ കാണുന്ന ആ ചെറിയ ചിരി ഇന്ന് അവന്റെ മുഖത്തില്ലായിരുന്നു.
"എന്താ അശ്വിൻ...?"
അശ്വതി പതുക്കെ ചോദിച്ചു.
അശ്വിൻ അവളുടെ മുഖത്തേക്ക് നോക്കി.
"ഞാൻ ടിജോയെ കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞു. അശ്വതി... നമ്മൾ വിചാരിച്ചതിലും വലിയ സൈക്കോയാണ്
💬 Comments
View all comments