0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

അവൻ."

​അതിനുശേഷം ജോസഫും ആദിത്യനും പറഞ്ഞ ഓരോ കാര്യവും അവൻ അവളോട് തുറന്നുപറഞ്ഞു.

​അവസാനം അവൾ പതുക്കെ ചോദിച്ചു:

"അപ്പോൾ... ടീജോയുടെ ഇരകളിൽ ഞാൻ മാത്രമാണോ ജീവനോടെയുള്ളത്?"

“ആണെന്നാണ് എനിക്ക് തോന്നുന്നത് ബാക്കി പെൺകുട്ടികൾക്ക് നിൻ്റെ അത്രയും ധൈര്യം ഉണ്ടായിരുന്നില്ല....”

"ഒരു കാര്യം ഞാൻ പറയാം. ഇനി എല്ലാം നിന്റെ തീരുമാനമാണ്. നിനക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാം ഞാൻ ഉണ്ടാകും കൂടെ"

​അശ്വതി കുറച്ചുനേരം മേശയിലേക്ക് തന്നെ നോക്കിയിരുന്നു. പിന്നെ പതുക്കെ ചിരിച്ചു. ആ ചിരിയിൽ സ്വയം പരിഹസിക്കുന്ന വലിയൊരു വേദനയുണ്ടായിരുന്നു.

"അറിയാമോ അശ്വിൻ...  അവൻ എന്നെ നശിപ്പിച്ച ദിവസം ഞാൻ മരിച്ചുപോയതാണ്. എത്ര രാത്രികൾ ഉറക്കഗുളിക കൈയിൽ പിടിച്ച് ഇരുന്നിട്ടുണ്ടെന്ന് അറിയാമോ? 'ഞാൻ ഇല്ലാതായാൽ എല്ലാം തീരും' എന്നൊരു ചിന്ത മാത്രമായിരുന്നു. പക്ഷേ ഓരോ തവണയും അമ്മയുടെ മുഖം ഓർമ്മ വരും... അപ്പോൾ പിൻവാങ്ങും."

​അവൾ കണ്ണുനീർ തുടച്ചു, പിന്നെ അശ്വിന്റെ കണ്ണുകളിലേക്ക് നേരെ നോക്കി.

"ഇന്ന് നീ പറഞ്ഞില്ലേ, ഞാനായിരിക്കാം ജീവനോടെയുള്ള ഏക ഇരയെന്ന്. അത് കേട്ടപ്പോൾ എനിക്ക് പേടിയല്ല തോന്നിയത്, കുറ്റബോധമാണ്. ഞാൻ മാറിനിന്നാൽ അവൻ നിർത്തുമോ? ഇല്ല... എന്നെപ്പോലെ എത്ര പെൺകുട്ടികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞു കാണില്ല. ഇതുവരെ ഞാൻ ഓടിയത് എന്നെ രക്ഷിക്കാനായിരുന്നു. പക്ഷേ എന്റെ ഓട്ടം കൊണ്ട് മറ്റൊരു പെൺകുട്ടിയുടെ ജീവിതം തകരാൻ പോകുന്നുണ്ടെങ്കിൽ ആ ഓട്ടത്തിന് ഇനി അർത്ഥമില്ല."

​അവളുടെ ശബ്ദം മാറി. ഭയം നിറഞ്ഞിരുന്ന അതേ ശബ്ദത്തിൽ ഇപ്പോൾ ഉറച്ച തീരുമാനമുണ്ടായിരുന്നു.

"ഇതുവരെ ഞാൻ ജീവിച്ചത് അവനെ പേടിച്ചാണ്. ഇനി ജീവിക്കുകയാണെങ്കിൽ അവനെ പേടിപ്പിച്ചായിരിക്കും.  "ഇനി കാണാൻ

💬 Comments

View all comments