0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

പോകുന്നത് അവൻ ഭയപ്പെടുത്തി ഓടിച്ച പെൺകുട്ടിയെ അല്ല... അവനെ കാത്തിരിക്കുന്ന വേട്ടക്കാരിയെയാണ്."

“പ്ലാൻ പറയ് അശ്വിൻ... ഇത്തവണ കളിയുടെ നിയമങ്ങൾ നമ്മളാണ് തീരുമാനിക്കുന്നത്."

​"കെണി തയ്യാറായിരുന്നു. ഇനി ബാക്കിയുണ്ടായിരുന്നത് വേട്ടക്കാരന്റെ ക്ഷമ മാത്രം."

"ആറ് ദിവസങ്ങൾ കടന്നുപോയി. ഓരോ notification-ഉം അവളെ ഞെട്ടിച്ചു. ഓരോ രാത്രിയും ഉറക്കം മുറിഞ്ഞു. പക്ഷേ ടിജോയെക്കുറിച്ച് ഒരു കാര്യം അവർക്ക് ഉറപ്പായിരുന്നു... അവൻ തുടങ്ങി വെച്ച വേട്ട പാതിവഴിയിൽ അവസാനിപ്പിക്കുന്ന ആളല്ല."

​ഏഴാം ദിവസം വൈകുന്നേരം. അശ്വിനും അശ്വതിയും അടുത്ത നീക്കം ചർച്ച ചെയ്യുമ്പോൾ പെട്ടെന്ന് മേശപ്പുറത്തിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തു! അശ്വതിയുടെ മുഖം ഒറ്റ നിമിഷം കൊണ്ട് വിളറി. ഒരു പുതിയ വാട്ട്സ്ആപ്പ് മെസേജ്!

​TIJO : "Hai Ash…"

​ആ രണ്ട് വാക്കുകൾ കണ്ട് അവർ പരസ്പരം നോക്കി. അശ്വിൻ മെല്ലെ ഫോൺ മേശപ്പുറത്ത് വെച്ചുകൊണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു:

"സ്വാഗതം ടിജോ... നിന്റെ അവസാന വേട്ടയിലേക്ക്."

💬 Comments

View all comments