0%

Chapter Title : Avalude Ravukal 7

Author : kkstories Read All Parts 159

പറഞ്ഞു തുടങ്ങി..... " മാഷിന്റെ അടുത്ത് നിന്നും പിരിഞ്ഞ ഞാൻ പിന്നീട് രണ്ടു മൂന്ന് പ്രാവിശ്യം മാഷിനെ ബന്ധപ്പെടാൻ ശ്രമിച്ചു പക്ഷെ അപ്പോഴേക്കും മാഷ് വിദേശത്തുള്ള മക്കളുടെ അടുത്തേക്ക് പോയിരുന്നു. സ്നേഹിക്കുന്നവരൊക്കെ എന്നെ വിട്ടു പോവുകയാണെന്ന സത്യം വളരെ ദുഃഖത്തോടെയാണങ്കിലും ഞാൻ മനസിലാക്കി, ആയിടക്കാണ് PSC റിസൾട്ട് വന്നത് എനിക്ക് റാങ്ക് ലിസ്റ്റിൽ ആദ്യ പത്തിൽത്തന്നെ ഇടവും കിട്ടി, ഒരു മാസത്തിനുള്ളിൽ തന്നെ എന്റെ ജോലി റെഡിയായി. അച്ഛന്റെ നിർബന്ധം കൊണ്ടൊന്നു മാത്രാ ഞാൻ ജോലിക്കുപോയി തുടങ്ങിയതു. അവിടെ വച്ചാണ് ഞാൻ ഇവരെയൊക്കെ പരിചയപ്പെടുന്നത്. ശോഭയേച്ചി എന്റെ തൊട്ടടുത്ത സീറ്റിൽ ആണ് ഇരിക്കുന്നത്. ചേച്ചി govt കോർട്ടേഴ്സിൽ ആയിരുന്നു താമസിച്ചിരുന്നത് ഒരു പാവം എറണാകുളംകാരി , പിന്നെ എപ്പളും എല്ലാരോടു തമാശയൊക്കെ പറഞ്ഞു നടക്കുന്ന ഇക്ക പിന്നെ ഭാസ്കരൻ സർ ഞങ്ങളുടെ ചീഫ് അങ്ങനെ കുറെ പേര്, ഞാൻ പക്ഷെ ആരോട് അങ്ങനൊന്നും അധിക സംസാരിക്കില്ലായിരുന്നു. ഞാൻ എന്റെ ലോകത്തേക്ക് മാത്രമായി ഒതുങ്ങി ജീവിച്ച ദിവസങ്ങൾ. ആ ലോകത്തുനിന്നും എന്നെ പുറത്തു കൊണ്ടുവന്നത് ശോഭയേച്ചിയും ഇക്കയും കൂടിയാണ്. ഒരു സൈറ്റ് വിസിറ്റിനു വേണ്ടി ഒരിക്കൽ ഞാനും , ശോഭയേച്ചിയും ഇക്കയും കൂടി പോയ ദിവസം. പോകുന്ന വഴി മുഴുവൻ അവർ രണ്ടാളും എനോട് തന്നെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

" അല്ല മോളെ , അനക്കെന്ത ഈ പ്രായത്തിൽ ഇത്രക്ക് സങ്കടം , അല്ലടോ ഞങ്ങളക്ക അനക്ക് മനുഷ്യരായിട്ടു തോന്നണില്ല " ഇക്കയാണ് ആദ്യം ചോദിച്ചത്

" ഹേയ് , വേണ്ട ഇക്ക അവൾക്കു ഇഷ്ടമില്ലങ്കി നിര്ബന്ധിക്കണ്ട " ശോഭയേച്ചി തുടർന്ന്

" അങ്ങനല്ലലോ , നമ്മളൊക്കെ ഒരു ഫാമിലിയല്ലേ ശോഭയേച്ചി, അല്ല നിങ്ങ പറ " ഇക്ക വിടാനുള്ള ഭാവമില്ലാരുന്നു

" മോളെ , നിന്ടെ ചേച്ചിയാവാനുള്ള പ്രായമുണ്ട് എനിക്ക്, അങ്ങനെ തന്നെ വിചാരിച്ചാൽ മതി. ഓഫീസിൽ ചരുവിന്റെ ബിഹേവിയർ വളരെ മോശമാണ് ചാരൂ. ഇത് മാറ്റണം അല്ലെങ്കി സർവീസ് ബുക്കിൽ റെഡ് മാർക്ക് വീഴും , ഞാൻ പറയുന്നത് മനസിലാവുന്നുണ്ടോ ചരുവിനു" ചേച്ചി ഒന്ന് ശബ്ദമുയർത്തി ചോദിച്ചു

💬 Comments

View all comments