Chapter Title : അവൻ 2 [OG]
തോന്നും, ഇതൊക്കെ അടിച്ചു പൊളിക്കാൻ പറ്റിയിരുന്നെങ്കിൽ”
അവൻ മനസ്സിൽ പറഞ്ഞു.
അരുണിമ ഇതൊന്നും അറിയാതെ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു.
പെട്ടന്ന് മറ്റാരുടെയോ കാൽപെരുമാറ്റം കെട്ട അവൻ അവിടെ നിന്ന് സ്വന്തം മുറിയിലേക്ക് നടന്നു, ഇനിയൊന്നും കുലുക്കി കളയാതെ അവന് സമാദാനം കിട്ടില്ല.
വൈകുന്നേരം.
തറവാടിന്റെ ഗേറ്റ് കടന്ന് അഭിജിത്തിന്റെ ബുള്ളറ്റ് മുറ്റത്തേക്ക് പ്രവേശിച്ചു. ബൈക്കിന്റെ ശബ്ദം കേട്ടതും വരാന്തയിലിരുന്ന അനഘ പുറത്തേക്ക് നോക്കി. ബൈക്ക് സ്റ്റാൻഡിൽ വെച്ചുകൊണ്ട് അഭിജിത്ത് അകത്തേക്ക് നടന്നു.
"എങ്ങനെയുണ്ടായിരുന്നു ഇന്ന് ?"
അനഘ ചോദിച്ചു.
"നന്നായിരുന്നു, അതൊക്കെ പോട്ടേ നിനക്ക് ഇവിടെ ഇരുന്ന് ബോറടിക്കുന്നില്ലേ.”
“ ഉണ്ടല്ലോ…അതുകൊണ്ട് ഞങ്ങൾ ഇന്ന് നാടൊക്കെ കാണാൻ പോയി."
"എന്നെ കൂട്ടാതെ ഒറ്റക്ക് പോയല്ലേ, നല്ലതാടി ചേച്ചി അങ്ങനെ തന്നെ വേണം,
ഇന്നിട്ട് എവിടൊക്കെ പോയി?"
" അമ്പലത്തിൽ പോയി. പിന്നെ പാടങ്ങളും കുന്നിൻപ്രദേശങ്ങളുമൊക്കെ കണ്ടു. ഇവിടത്തെ പ്രകൃതിഭംഗി പറഞ്ഞറിയിക്കാൻ പറ്റില്ല അഭീ. എന്തൊരു രസാന്നറിയോ!"
അനഘയുടെ വാക്കുകളിൽ ആവേശം നിറഞ്ഞിരുന്നു.
“ പിന്നെ ആര്യയും ആരതിയും നല്ല കൂട്ടാണ്. അവരുള്ളത് കൊണ്ട് സമയം പോണതറിയില്ല."
"കുറേ ഫോട്ടോസും എടുത്തിട്ടുണ്ട്. പിന്നെ കാണിച്ചുതരാം."
"ഓഹോ എന്തൊക്കെ കാണാണം, പണ്ട് എല്ലാത്തിനും അഭി വേണാരുന്നു ഇപ്പോ ഫോട്ടോ എടുത്തു തരാനും കറങ്ങാൻ പോവാനും ഒക്കെ ഇഷ്ടം പോലെ ആളായാല്ലോ
"പിന്നല്ലാതെ!"
അനഘ, നീ പോടാ കൊച്ചെറുക്കാ ന്നും പറഞ്ഞ് അവന്റെ തോളിൽ പതുക്കെ തട്ടിയിട്ട് അകത്തോട്ടു കയറിപോയി.
അഭിജിത്ത് ബാഗുമെടുത്ത് മുകളിലേക്ക് നടന്നു.
പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നു. എന്നാലും പതിവുപോലെ അഭിജിത്ത് നേരത്തെ തന്നെ എഴുന്നേറ്റു.
ഫുഡ് ഒക്കെ കഴിച്ചശേഷം
💬 Comments
View all comments