Chapter Title : അവൻ 2 [OG]
അവൻ ഒന്ന് പുറത്തൊക്കെ പോയി വരാം എന്ന ചിന്തയിൽ വരാന്തയിലോട്ട് നടന്നു,
വരാന്തയിലെ ചാരുകസേരയിൽ രാമകൃഷ്ണൻ നായർ പത്രം വായിച്ചിരിക്കുകയായിരുന്നു.
" മുത്തശ്ശാ."
ശബ്ദം കേട്ട് അദ്ദേഹം പത്രം താഴ്ത്തി നോക്കി.
"ആഹാ... മോൻ നേരത്തെ എഴുന്നേറ്റല്ലോ."
"അതെ മുത്തശ്ശാ.”
അഭിജിത്ത് വരാന്തയിലെ മറ്റൊരു കസേരയിൽ ഇരുന്നു.കുറച്ചുനേരം പത്രം വായിച്ചിരുന്ന രാമകൃഷ്ണൻ നായർ അത് മടക്കിവെച്ചു.
“ഇന്ന് എന്താ പരുപാടി”
"പ്രതേകിച്ചു പരുപാടി ഒന്നുല്ല”
"എന്നാൽ എന്റെ കൂടെ ഒരിടം വരെ വരുന്നോ?"
"എവിടേക്കാ മുത്തശ്ശാ?"
"നമ്മുടെ പാടത്തേക്ക്. കുറേ നാളായി അങ്ങോട്ടൊക്കെ പോയിട്ട്."
അഭിജിത്തിന്റെ മുഖത്ത് കൗതുകം തെളിഞ്ഞു.
"അതിനെന്താ മുത്തശ്ശാ. ഞാനും വരാം."
"എന്നാൽ വേഗം റെഡിയായിക്കോ."
"ഞാൻ ഇപ്പോൾ തന്നെ റെഡിയാണ്."
രാമകൃഷ്ണൻ നായർ ചിരിച്ചു.
"എന്നാൽ നമുക്ക് ഇറങ്ങാം."
ഇരുവരും കാർപോർച്ചിലേക്ക് നടന്നു..
"മുത്തശ്ശാ, ബുള്ളറ്റിൽ പോയാലോ?"
"അതിനെന്താ. കുറേ നാളായി ആ വണ്ടിയിൽ ഒരു യാത്ര പോയിട്ട്"
അഭിജിത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
റോയൽ എൻഫീൽഡിന്റെ ഗാംഭീര്യമുള്ള ശബ്ദം തറവാടിന്റെ മുറ്റത്ത് മുഴങ്ങി.
രാമകൃഷ്ണൻ നായർ പിന്നിലിരുന്ന് അഭിജിത്തിന്റെ തോളിൽ പിടിച്ചു.
ബുള്ളറ്റ് ഗേറ്റ് കടന്ന് ഗ്രാമീണ വഴിയിലേക്ക് പ്രവേശിച്ചു.വഴിയരികിലെ തെങ്ങിൻതോപ്പുകളും ചെറിയ വീടുകളും കടന്ന് അവർ മുന്നോട്ട് നീങ്ങി. പ്രഭാതത്തിലെ തണുത്ത കാറ്റ് അവരെ തട്ടി തലോടി പോയികൊണ്ടിരുന്നു,പോകാനുള്ള വഴി കൃത്യമായി മുത്തശ്ശൻ പറഞ്ഞു കൊടുത്തു,കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ബുള്ളറ്റ് റോഡരികിൽ നിർത്തി ഇരുവരും ഇറങ്ങി.
മുന്നിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ.
കാറ്റിൽ നെൽച്ചെടികൾ ഇളകിയാടുന്നുണ്ടായിരുന്നു. പാടത്തിന്റെ ഒരു വശത്തുകൂടി ചെറിയ കനാൽ ഒഴുകുന്നുണ്ട്.
"ഈ കാണുന്നതൊക്കെ
💬 Comments
View all comments