0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 183.8K

നമ്മുടെ കുടുംബത്തിന്റെ കൃഷിയിടങ്ങളാണ് മോനേ. ഒരുപാട് തലമുറകളായി ഈ ഭൂമിയൊക്കെ നമ്മൾ കൃഷി ചെയ്തുവരുന്നതാണ്."

"ഇത് ഒരുപാടുണ്ടല്ലോ“

"എല്ലാം കൂടി ഏകദേശം ഇരുപത്തഞ്ച് ഏക്കറോളം വരും. ഇതിന് പുറമെ വേറെയും കൃഷിയിടങ്ങളുണ്ട്."

അഭിജിത്ത് വീണ്ടും ചുറ്റും നോക്കി.

അവർ പാടത്തിന്റെ നടുവിലേക്കുള്ള ചെറിയ വഴിയിലൂടെ നടന്നു.കുറച്ചുദൂരം ചെന്നപ്പോൾ അവിടെ ജോലിക്കാർ ചിലർ കൃഷിപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടു.രാമകൃഷ്ണൻ നായരെ കണ്ടതും അവരിൽ ഒരാൾ ജോലി നിർത്തി അടുത്തേക്ക് വന്നു.

"തമ്പ്രാ…?"

"എന്താ ചന്ദ്രാ , കൃഷിയൊക്കെ എങ്ങനെ പോകുന്നു?"

"നന്നായി പോകുന്നുണ്ട്. ഈ ആഴ്ച തന്നെ വളമിടൽ തീർക്കാമെന്നാണ് കരുതുന്നത്."

"നല്ല കാര്യം."

അയാൾ അഭിജിത്തിനെ നോക്കി.

രാമകൃഷ്ണൻ നായർ അഭിജിത്തിന്റെ തോളിൽ കൈവെച്ചു.

"ഇത് എന്റെ കൊച്ചുമകൻ, കുറച്ചുനാൾ മുമ്പാണ് നാട്ടിൽ വന്നത്. ഇനി ഇവിടൊക്കെ തന്നെ ഉണ്ടാവും."

അയാളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായെന്നെ പോലെ രാമൻ പറഞ്ഞു.

തുടർന്ന് രാമകൃഷ്ണൻ നായർ അവിടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളെയും പരിചയപ്പെടുത്തി.

"ഇത് ബാലൻ, പാടത്തിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് ഇവനാണ്. പിന്നെ ഇവർ ശങ്കരനും രാജനും. എല്ലാവരും വർഷങ്ങളായി നമ്മുടെ കൂടെയുള്ളവരാണ്."

അവർ കുറച്ചുകൂടി മുന്നോട്ട് നടന്നു.

പാടത്തിന്റെ മറ്റൊരു ഭാഗത്ത് തൊഴിലാളികൾ ജലസേചനത്തിനുള്ള ചെറിയ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്നു. രാമകൃഷ്ണൻ നായർ അവരോടും കാര്യങ്ങൾ അന്വേഷിച്ചു.

അഭിജിത്ത് എല്ലാം കൗതുകത്തോടെ നിരീക്ഷിച്ചു.താൻ ഇതുവരെ കണ്ടിരുന്നത് മംഗലശേരി ഗ്രൂപ്പിന്റെ വലിയ കെട്ടിടങ്ങളും കമ്പനികളും മാത്രമായിരുന്നു. എന്നാൽ ആ കുടുംബത്തിന്റെ സമ്പത്തിനും വളർച്ചയ്ക്കും പിന്നിൽ എത്രയോ മനുഷ്യരുടെ അധ്വാനവും വർഷങ്ങളുടെ പരിശ്രമവും ഉണ്ടെന്ന കാര്യം ഇപ്പോഴാണ് അവന് കൂടുതൽ വ്യക്തമായത്.

"മുത്തശ്ശാ..."

"എന്താ

💬 Comments

View all comments