Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]
എപ്പോഴോ ഉറങ്ങി പോയി രാവിലെ ബാത്‌റൂമിൽ ഇരിക്കുമ്പോൾ ഇന്നലത്തെ കാര്യങ്ങൾ ഓർത്തെടുത്തു വിജേഷിന്റെ മുഖസാമ്യം ഉണ്ടോ അവൾക്കു.. ഏയ്...ചുമ്മാ തോന്നിയത് ആയിരിക്കും....
അവനിപ്പോൾ എവിടെയായിരിക്കും ഏകദേശം പത്തു വർഷമെങ്കിലും ആയിക്കാണും അവർ ഞങ്ങളുടെ നാട്ടിൽ നിന്നും പോയിട്ട് ഒരിക്കൽ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവന്റെ പെങ്ങൾ മരിച്ചെന്നു അതൊരു വയ്യാത്ത ചേച്ചിയായിരുന്നു അവന്റെ അമ്മയും അങ്ങനെ തന്നെ എന്നും മരുന്നും മന്ത്രവും കുറച്ചേറെ അന്ധവിശ്വാസിയായിരുന്നു അവന്റെ അമ്മ അച്ഛൻ പുറത്തു എവിടെയോയാണ് അയാളെ കണ്ടു വലിയ പരിചയമൊന്നും എനിക്കില്ല അയാളുടെ മക്കൾക്കും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു ഇവനെയും ഞങ്ങളുടെ കൂടെ കളിയ്ക്കാൻ പോലും വിടാറില്ല ആ അമ്മായി അവന്റെ അച്ഛന്റെ വീട്ടുകാർ ഇവർക്ക് എതിരെ എന്തോ ദുർ മന്ത്രവാദം നടത്തിയിട്ട് ഉണ്ടെന്നാണ് ആ അമ്മായി എപ്പോളും പറഞ്ഞു നടക്കുക അതാണ് മോളുടെ അസുഖം മാറാത്തത് എന്നാ പാവം കരുതുന്നെ അതിനിടയിൽ പെട്ട് കഷ്ടപ്പെട്ട് കഴിഞ്ഞിരുന്നത് അവനായിരുന്നു ആരും കൂട്ട് ഇല്ലാ സ്കൂളിൽ പോലും എല്ലാ ദിവസവും അമ്മായി വിടില്ല പലപ്പോഴും വീട്ടിൽ എന്റെ അമ്മയോട് വന്നു പറയുന്നത് കേൾക്കാം കിഴക്കേലെ കോഴി അവരുടെ പറമ്പിൽ വന്നു കാഷ്ടം ഇടുന്നുഎന്നും ആ കോഴികൾക്ക് രോഗം ഉള്ളതാണെന്നും അതിൽ ചവിട്ടി വിജേഷിനു പനി പിടിച്ചു കിടക്കാ എന്നും മറ്റും ചുമ്മാ അല്ല എന്റെ അച്ഛൻ പറയാറുള്ളത് ഇവൾക്ക് ഭ്രാന്താന്ന്. വിജേഷ് എന്നെക്കാളും ഇളയത് ആയിരുന്നു അവന്റെ പ്രായത്തിൽ ഉള്ള ആരും ഉണ്ടായിരുന്നില്ല അവിടെയൊന്നും ഞങ്ങൾ കളിക്കുന്ന സ്ഥലത്ത് ഇടയ്ക്കു അവൻ വരുമായിരുന്നു അപ്പോഴേ തുടങ്ങും ഓരോരുത്തർ എന്തെങ്കിലും പറഞ്ഞു അവനെ
💬 Comments
View all comments