Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]
കളിയാക്കാൻ ഒന്നും മിണ്ടാത്തെ ഞങ്ങൾ ഗോലി കളിക്കുന്നത് നോക്കി നിൽക്കും പിന്നെ പോകും അവർക്കൊക്കെ അവനെ കളിയാക്കുന്നത് ഒരു രസമായിരുന്നു അതിനോട് എനിക്ക് എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഞാനൊന്നും പറയാറില്ല എങ്കിലും അവനു എന്നോട് ഒരിഷ്ട്ടമുണ്ടായിരുന്നു എന്നെ ചേട്ടാന്ന് വിളിച്ചിരുന്നത് അവൻ മാത്രമായിരുന്നു. കളി കഴിഞ്ഞു വരുമ്പോൾ അന്ന് എനിക്ക് കിട്ടിയ ഗോലികൾ തെക്കേ അതിരിലുള്ള ആഞ്ഞിലി മരത്തിന്റെ ചുവട്ടിൽ ഇടും രാവിലെ എന്റെ പല്ല് തേപ്പു ആ മരത്തിന്റെ വേരിൽ ഇരുന്നാണ് അവിടെ നിന്നാൽ വിജേഷിന്റെ വീടിന്റെ മുൻഭാഗം കാണാം പുറത്തു അവനെ കണ്ടാൽ വിളിച്ചു ആ ഗോലികൾ കൊടുക്കും എങ്കിലും ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും സംസാരിക്കാറില്ല ഒരു നല്ല പുഞ്ചിരിയാണ് അവന്റെ നിരയൊത്ത വെളുത്ത പല്ലുകൾ കാട്ടി... മുറ്റത്ത് തനിയെ ആ ഗോലികൾ വച്ചു കളിക്കുന്നത് കാണാം അല്ലെങ്കിൽ ആ തിണ്ണയിൽ വച്ചു പടം വരയ്ക്കുന്നത് കാണാം നന്നായി ചിത്രം വരയ്ക്കും അവൻ അവരുടെ പുറത്തേ ബാത്റൂമിന്റെ ആസ്ബറ്റോസ് ഡോറിൽ കരിക്കട്ട കൊണ്ട് ഒരു പെണ്ണിന്റെ ചിത്രം വരച്ചു വച്ചിട്ടുണ്ട് ആരും നോക്കി നിന്നു പോകും ആ ചിത്രം കണ്ടാൽ. അവന്റെ sslc പരീക്ഷ കഴിഞ്ഞ സമയത്താണ് അവർ അവിടെ വിറ്റു പോയത് പിന്നെ കണ്ടിട്ടില്ല അവരെ ആരെയും.. അയ്യോ.. നേരം കുറെ ആയല്ലോ വേഗം കുളിയും കഴിഞ്ഞു ജോലിക്ക് പോയി. ഇവിടെ എത്തിയെങ്കിലും മനസ്സിൽ നിറയെ അവൾ ആയിരുന്നു ആരായിരിക്കും അവൾ.. എന്തെ ഞാൻ വിജേഷിനെ ഓർത്തത്... ഇനി ഒരു പക്ഷെ വിജേഷിനെ ഓർക്കാൻ വേണ്ടിയാണോ ഇവളെ എന്റെ മുൻപിൽ എത്തിച്ചത്.. എന്താ
💬 Comments
View all comments