Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]
അണ്ണാ മൂഞ്ചിയെല്ലാം ഇപ്പടി ഇരിക്കെ നേത്തിക്ക് അടിച്ചു ഫിറ്റ് ആയാ.. കൂടെയുള്ള തമിഴൻ പയ്യന്റെ ചോദ്യം കേട്ടാ ഞാൻ ചിന്തയിൽ നിന്നുണർന്നത് അവനോടു എന്തോ പറഞ്ഞു അവന്റെ കയ്യിൽ നിന്നും ഒരു ഗോൾഡ് ഫ്ലൈയ്ക്കും വാങ്ങി കത്തിച്ചു ബാക്കി പണി തീർക്കാൻ തുടങ്ങിയപ്പോഴാ ഫോൺ ബെല്ലടിച്ചത് വീട്ടിൽ നിന്നും അമ്മയാണ് രണ്ടു ദിവസമായി വിളിച്ചിട്ട് അതിന്റെയാണ് ഈ കാൾ അമ്മയോട് സംസാരിച്ചു കഴിഞ്ഞു കട്ട് ചെയ്യാൻ നേരം.. അമ്മേ നമ്മുടെ തെക്കേ താമസിച്ചിരുന്ന വിജേഷിന്റെ ഒക്കെ വിവരങ്ങൾ എന്താ? അവരിപ്പോൾ എവിടെയാ? അവര് ഗീത മേമ്മയുടെ വീടിന്റെ അടുത്ത താമസിക്കുന്നെ നീ അറിഞ്ഞിരുന്നില്ലേ ആ പെൺകുട്ടി ഇവിടെ നിന്നും പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ മരിച്ചു അതോടു കൂടി അവളും കിടപ്പിലായി പാവം ആ ചെക്കൻ ആണ് അവളെ നോക്കിയിരുന്നത് വീട്ടിലെ പണിയും എല്ലാം ആ ചെക്കൻ തന്നെ. വിജേഷ് പിന്നെ പഠിക്കാനൊന്നും പോയില്ല ഗീതമേമ പറയുന്നത് കേൾക്കണം ഒരു ആൺകുട്ടി നോക്കുന്ന വീടാണെന്ന് ആരും പറയില്ല മുറ്റവും പറമ്പും എല്ലാം എപ്പോഴും അടിച്ചു വൃത്തിയാക്കി ഇടുന്ന് ആ വിജേഷ് അവളും മരിച്ചു പിന്നെ കുറെ നാൾ അവൻ തനിച്ചായിരുന്നു ആ വീട്ടിൽ കൂട്ടിനു കുറെ ആടും കോഴിയും ഇപ്പോൾ ഒന്ന് രണ്ടു വർഷം ആയിന്നു തോന്നുന്നു അയാള് വന്നു ആടിനെയും കോഴികളെയും വിറ്റ് അവനെയും തമിഴ് നാട്ടിൽ അയാളുടെ അടുത്തേക്ക് കൊണ്ടുപോയെന്നു.എന്തെടാ നീയിപ്പോൾ അവരെ തിരക്കാൻ.. ഇല്ലമ്മേ എന്തോ.. ഇന്നലെ ഞാൻ അവനെ ഓർത്തു.. നിന്നോട് വലിയ കാര്യമായിരുന്നു അവനു അമ്മ പറഞ്ഞു നിർത്തി.. ഇനി
💬 Comments
View all comments