Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]
നീയെന്നാ വരുന്നേ.. വന്നിട്ടല്ലെയുള്ളൂ വരാം അങ്ങനെ പറഞ്ഞു ഫോൺ കട്ടാക്കി എന്റെ തൊണ്ട വരണ്ടപോലെ.. കണ്ണിൽ വെള്ളം നിറഞ്ഞു....
ബാക്കി പണി പിന്നെ ചെയ്യാം.. നീ റൂമിൽ പോയിക്കോ കൂടെയുള്ള പയ്യനോട് പറഞ്ഞു ഞാനും റൂമിലേക്ക് പോകാൻ തയ്യാറായി പോകുന്ന വഴിക്കു ഫുഡും ഒരു കുപ്പിയും വാങ്ങിയാണ് റൂമിലേക്ക് പോയത്. മനസ് ആകെ അസ്വസ്ഥമായിരുന്നു അതുകൊണ്ട് തന്നെ പെഗ്ഗിന്റെ എണ്ണവും കൂടി പിന്നെ ഫുഡ് ഒന്നും കഴിക്കാതെ കിടന്നുറങ്ങി. മൊബൈൽ ഫോണിന്റെ ബെല്ലടികേട്ടാണ് ഉണർന്നത്. കൂടെയുള്ള പയ്യന്റെ കാൾ ആണ് അണ്ണാ ഇന്ന് കോവിലിൽ പോരുന്നുണ്ടോ അവിടെ ഉൽത്സവമാണെന്ന്.. അവനെ തെറി വിളിക്കാനാണ് തോന്നിയത് എങ്കിലും ഞാനില്ല എന്ന് സൗമ്യമായി പറഞ്ഞു ഫോൺ വച്ചു. മനുഷ്യനിവിടെ തീ പിടിച്ച അവസ്ഥയിലാ അപ്പോളാണ് അവന്റെ കോവിലും ഉൽത്സവവും.... നേരം കുറെയായി കുളിച്ചു ഭക്ഷണവും കഴിച്ചു വീണ്ടും ഉറങ്ങാൻ കിടന്നു..
അണ്ണൻ എന്തെ ഇന്നലെ കോവിലിൽ വരാതിരുന്നെ.. ഒരു സുഖവുമുണ്ടായിരുന്നിലെഡാ. അണ്ണാ ഈ കോവിലിന് ഒരു പ്രതേകതയുണ്ട് ഇവിടത്തെ ദേവിയുടെ അനുഗ്രഹം വാങ്ങാൻ ഹിജഡകൾ എത്തുന്ന ദിവസമായിരുന്നു ഇന്നലെ അവർ അവിടെ പാട്ടു പാടി നൃത്തം ചെയ്‌തു രാവിലെ പോയി ഇനി അടുത്തവർഷമാണ് അവർ വരിക.. അവന്റെ വാക്കുകൾ കേട്ടു തരിച്ചിരുന്നു പോയി ഞാൻ. അവൾ അവിടെ വന്നിട്ടുണ്ടായിരിക്കും അവളെ ഒരു പക്ഷെ വീണ്ടും കാണാമായിരുന്നു പോയിരുന്നെങ്കിൽ.. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. അവളെ ആദ്യമായും അവസാനമായും കണ്ട ആ റോഡിലേക്ക് നോക്കി പലതവണ ചായയും കുടിച്ചു നോക്കിയിരുന്നു ഒരിക്കലും അവളെ കണ്ടെത്താനായില്ല. ഇനി സെന്തിൽ പറഞ്ഞപോലെ അടുത്തവർഷം കോവിലിലെ
💬 Comments
View all comments