Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]
ഉത്സവത്തിനു എത്തുമായിരിക്കും എന്തായാലും ഒരിക്കൽ കൂടി അവളെ കാണണം... അവൾ ആരാണെന്നറിയണം.. ഇവിടെ വന്നിട്ടിപ്പോൾ ആറുമാസം കഴിഞ്ഞു വീട്ടിൽ പെങ്ങളും കുട്ടിയും വന്നിട്ടുണ്ട് നാട്ടിലേക്കു പോകാൻ നാളത്തെ ടിക്കറ്റ് book ചെയ്തു ഇനി ഉണ്ണിക്കുട്ടന് എന്തെങ്കിലും ടോയ്‌സ് വാങ്ങണം എന്ന് കരുതിയാണ് ഞാനും സെന്തിലും മാളിലേക്കു കയറിയത്. ഒന്ന് രണ്ടു പ്രാവശ്യം വന്നിട്ടുണ്ട് ഒടുക്കത്തെ തിരക്കാണ് ഇവിടെ. ഞാൻ ടോയ്‌സ് വച്ചിരിക്കുന്ന സ്ഥലത്തേക്കുപോയി മാളിലേക്കു കയറിയപ്പോഴേ സെന്തിലിനെ കാണാൻ ഇല്ലാ. അവനു എല്ലാ ആഴ്ചയും കറങ്ങാൻ വരുന്നതാണ് ഈ മാളിൽ. ടോയ്‌സ് വാങ്ങി ഇനി പെങ്ങൾക്ക് ഒരു ഡ്രസ്സ് എടുക്കണം ഡ്രസ്സിന്റെ സെക്ഷനിൽ അത്ര തിരക്കില്ല എന്നാലും അവിടെ ഇവിടെയായി കുറച്ചു പേരുണ്ട് എല്ലാം സ്ത്രീകൾ തന്നെ. എന്ത് എടുക്കണം എന്നൊരു ഐഡിയ ഇല്ലാതെ ചുമ്മാ കറങ്ങി കൊണ്ടിരുന്നപ്പോൾ കുറച്ചു ഉച്ചത്തിൽ കല പില പോലെ ആ ശബ്ദം.. അതെ അവരുടെ.. അന്ന് കണ്ടപോലെ കുറച്ചു പേരുണ്ട് നന്നായി അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങൾ. ഏറെ പ്രതീക്ഷയോടെയാണ് ഓരോ മുഖങ്ങളും ഞാൻ നോക്കിയത്.. ലിപ്സ്റ്റികിട്ട ചുണ്ടുകൾക്ക് മുകളിൽ മീശരോമങ്ങൾ വടിച്ചതിന്റെ അടയാളം എടുത്തു കാണിക്കുന്നു ചിലരിൽ.. പതിവിലും ഇറക്കി വെട്ടി തയ്ച്ച ബ്ലൗസിന്റെ പിൻഭാഗത്തിലൂടെ പുറകിലെ പക്ഷിയുടെ ടാറ്റൂ വ്യക്തമായി കാണാം. കൂട്ടത്തിൽ സാരിയുടുത്ത് നിറയെ ആഭരണങ്ങൾ ധരിച്ച വലിയ വട്ട പൊട്ടു തൊട്ട തടിച്ച ഒരു സ്ത്രീ. അവരാണെന്നു തോന്നുന്നു ഇവരെ നയിക്കുന്നത്. അവർ മറ്റൊരു ഭാഗത്തേക്ക് പോകുകയാണ് പക്ഷെ ഈ കൂട്ടത്തിൽ അവളെ മാത്രം കണ്ടില്ല നിരാശയോടെ തിരിഞ്ഞ എന്റെ മുൻപിലേക്ക് നീല സാരിയുടുത്തു കയ്യിലൊരു ഡ്രെസ്സുമായി
💬 Comments
View all comments