0%

Chapter Title : അവനും ഞാനും 3 [Ezra Grey]

Author : Kambikathakal Read All Parts 150

അവനും ഞാനും 3

Avanum Njaanum Part 3 | Author : Ezra Grey

Previous Part



പിറ്റേന്നൊരു ഞാറാഴ്ചയായിരുന്നു. രാവിലെ തന്നെ എണീറ്റ് മേലുകഴുകി പള്ളിയിൽ പോകാൻ റെഡി ആയി. ഹാളിൽ വന്നപ്പോൾ മമ്മിയും ആന്റിയും റെഡി ആയി വരുന്നു. കുട്ടായിയെ കാണുന്നില്ല. അങ്കിള് കാർ സ്റ്റാർട്ട് ആക്കി ഞങ്ങൾക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയാണ്. അവനിതുവരെ റേഡിയായില്ലേ..? മടിയൻ. എന്നെക്കണ്ടതും മമ്മി എടുത്തേക്ക് വന്നു

" നീ ഇന്ന് വരേണ്ട .. കുട്ടായിക്ക് നടുവ് വേദനയാണെന്ന്.. നീ ഒന്നു ചൂട് വെച് കൊടുക്ക്.. ആന്റി ഞാറാഴ്ച്ച ആയാൽ പള്ളിയിൽ പോകാതെ ഇരിക്കില്ലെന്നു നിനക്കാറിയാലോ. സെൽവിയെ ശല്യം ചെയ്യണ്ട. അവൾക്ക് എടുപ്പത് പണി ഉണ്ട്.."

ലഡ്ഡു പൊട്ടി മോനെ. എനിക്കെന്തു മടിയാണെന്നറിയോ പള്ളിയിൽ പോകാൻ. എന്റെ പൊന്നോ.. നാലഞ്ച് മണിക്കൂർ ആണ് നഷ്ടം. പിന്നെ ചെക്കനുണ്ടല്ലോ ഇവിടെ. അവനിവിടെയും ഞാനവിടെയും ശരിയാകില്ല. സന്തോഷം മനസിലുണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ ഞാൻ വിഷാദ മുഖവുമായി മമ്മിയുടെ മുന്നിൽ നിന്നു.

'ശരി മമ്മി.. ഞാൻ ചെയ്തേക്കാം'

മമ്മിയും ആന്റിയും കാറിൽ കയറി. പോകുന്നതിനു മുൻപ് ആന്റി എന്നോട് അവനെ നോക്കിക്കോണം എന്നും പറഞ്ഞു. ഞാൻ നോക്കാതെ ഇരിക്കുമോ...അവര് പോകുന്നത് നോക്കി ഞാൻ നിന്നു.കാർ ഗെയിറ്റിനു പുറത്ത് എത്തിയതും ഞാൻ അടുക്കളയിൽ ചെന്ന് കഴിക്കാൻ ഉള്ളത് നോക്കി. പാലപ്പവും മുട്ടയും ഉണ്ട്. സെൽവിക്ക് എല്ലാ ഞായറാഴ്ചയും ഒരുപാട് പണി കാണും. അന്നാണ് വീട് മുഴുവൻ അടിച് വാരി തുടയ്ക്കുന്നത്. എന്റെ മുറി വൃത്തിയാക്കുന്നത്‌ ഞാനാണ്. എന്റെ മുറിയിലേക്ക് ആരും വരാറില്ല. കഴുകാനുള്ള തുണികൾ എടുക്കാൻ മമ്മി വരും. പിന്നെ ക്രിസ്റ്റിയും. അല്ലാതെ ആരും കേറാറില്ല. ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ഒറ്റയ്ക്കാണ്. എനിക്കതാണിഷ്ട്ടം. എന്റെ മുറിയിലെ ജനാൽ തുറന്നാൽ പുറകുവശത്തെ പാവയ്ക്ക തോട്ടം കാണാം. വീടിന് ചുറ്റും മരങ്ങൾ ആയതുകൊണ്ട് ആകും വേനൽ കാലത്ത് പോലും ഏസി ഉപയോഗിക്കേണ്ട ആവശ്യം വരില്ല. പിന്നെന്തിനാണ് ഓരോ മുറിയിലും ഏസി ഫിറ്റ് ചെയ്തിരിക്കുന്നത് ആവോ. ഞാൻ എന്റെ മുറിയിൽ വന്നു. ഒരു ബനിയനും പാവാടയും എടുത്തിട്ടു.

💬 Comments

View all comments