Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]
വരുന്ന ബസിൽ പോകാനാ .....അവളുടെ കോളേജിലേക്കുള്ള വരുവും പോക്കും എല്ലാം കറക്റ്റായി പാർവതി പറഞ്ഞു തന്നു.... അതുകൊണ്ട് എളുപ്പമായി. അവൾ ആദ്യ ബസിൽ തന്നെ പോകും അതോണ്ട് രാവിലെ തന്നെ അവളോട് സംസാരിക്കാൻ അവസരം കിട്ടും അതിനാണ് ആ ബസിൽ തന്നെ കയറാൻ നോക്കിയത് )
എന്ത് ചെയ്യാനാ പാപി ചെല്ലുന്നിടം പാതാളം ആണല്ലോ ..... അപ്പോ ഞാൻ ചെല്ലുമ്പോഴും അങ്ങനെ അല്ലേ ആവു
രാവിലത്തെ ബസ് അന്ന് ഇല്ല ...... അടുത്ത ബസ്സിൽ ഞാൻ കയറി. ദൂരം പിന്നിടുന്തോറും തിരക്ക് കൂടിവന്നു ..... അവസാനം അവളും കയറി ബസിൽ ഞാൻ കാത്തിരുന്ന എന്റെ എന്ന് ഞാൻ വിശ്വസിച്ചിരുന്നവൾ. പിന്നീടുള്ള എന്റെ നോട്ടം മുഴുവൻ തിരക്കിനിടയിൽ നിക്കുവാൻ പാടുപെടുന്ന അവളിലുമായിരുന്നു... ഞാൻ അവളെ തന്നെ ആണ് നോക്കുന്നത് എന്ന് മനസിലായപ്പോ എന്നെ നോക്കി ഒന്ന് ചിരിക്കാൻ അവൾ മറന്നില്ല.... അങ്ങനെ കോളേജ് എത്തി...
കോളേജിലേക്കള്ള ആ വഴി ...... സമയം ഒൻപത് കഴിഞ്ഞെങ്കിലും സൂര്യവെളിച്ചു തട്ടി തുടങ്ങുന്നതേ ഒള്ളു ..... വഴിയിലുടനീളം ഇരുവശങ്ങളിലായി നിൽക്കുന്ന റബർ മരങ്ങൾ എന്നും കോളേജ് ഈ മലമുകളിൽ ക്കെണ്ടുപോയി ഉണ്ടാക്കിയവനെ തെറി പറഞ്ഞ് മല കയറാറാണ് പതിവ് ..... ഇന്ന് പക്ഷേ അങ്ങനെ അല്ലാ എന്തോ ഒരു ഫീലിങ് .....
അനേകം പേരുണ്ട് വഴിയിൽ .... ഏകദേശം കോളേജിലെ പകുതി പേരും . എല്ലാവരും കതകൾ പറഞ്ഞ് ചിരിച്ചുകളിച്ച് പയ്യെ കയറുകയാണ് .... ഇവരുടെ ഇടയിൽ അവളും അവളുടെ ഫ്രണ്ട്സും പിന്നെ ശരത്തും പാർവ്വതിയും ......
ഇവർക്ക് നടുവിലായി ഞാനും ......
എനിക്ക് ഫുൾ സപ്പോർട്ടായി പാർവതി പുറകിലുണ്ട്......
മഞ്ഞപിത്തം വന്നവന്റെ കണ്ണിൽ കാണുന്നത് എല്ലാം മഞ്ഞ എന്ന പറയുമ്പോലെയായിരുന്നു പിന്നെ എന്റെ മനസ് .......
എന്തിലും പ്രണയം കണ്ടെത്തുകയായിരുന്നു എന്റെ കണ്ണുകൾ ........
എവിടുന്നേ കിട്ടിയ ദൈര്യത്തിന്റെ പുറത്ത് ഞാൻ പതിഞ്ഞ സ്വരം ത്തിൽ വിളിച്ചു അവളേ.....
ജിഷ്ണാ .....
അവളുടെ പുറകെ ഒറ്റയ്ക്ക് നടക്കുന്ന എന്നെ കണ്ട് അവൾ ഞാൻ എന്നിനാണ് വിളിച്ചത് എന്നറിയാൻ അവൾ
ചോതിച്ചു
എന്താണ് ....
അത് എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ......
അവളഎന്റെ ഒപ്പം നടന്നു എന്നിട്ട് ചോതിച്ചു....എന്താ പറയാൻ ഉള്ളത് .....
അത് താൻ ....താൻ.... തെറ്റിദരിക്കുരുത് ഇത് ഒരു എന്താ പറയുകാ ......
പറയ് ചേട്ടാ...
എടോ എനിക്ക് തന്നെ ഇഷ്ടമാണ്
💬 Comments
View all comments