Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]
വിളി കേൾക്കാൻ കാതോർത്തു അവനെ മിഴി പൂട്ടാതെ നോക്കി നിന്നു..
അമ്മു കുട്ടി.........
കണ്ണുകൾ നിറച്ചു ചെറു പുഞ്ചിരിയോടെ അവൾ വീണ്ടും അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു....
ഉറങ്ങുന്നിലേ അമ്മുസേ.......
മ്മ് മ്മ്............
ഇന്നലെ ഉറക്കം നിന്നതല്ലേ... ഇന്നും ഉറക്കം ഒഴിക്കണ്ട.... പോയി കിടന്നു ഉറങ്ങിക്കോ....
മ്മ് മ്മ് വേണ്ട..... കുറച്ചു സമയം ഞാൻ ഇങ്ങനെ നിന്നോട്ടെ... പ്ലീസ്......
അതിനു മൗനനുവാദം കൊടുത്തു എന്ന പോലെ ഹിരൺ അവളുടെ മുതുകിൽ തട്ടി താളം പിടിച്ചു നിന്നു...
ഒരു 5 മിനിട്ട് ഇരുവരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.. ആ സമയം അനീറ്റയുടെ ശ്വാസഗതി ഒരേ താളത്തിൽ ആയതറിഞ്ഞു ഹിരൺ ഇടം കണ്ണിൽ നോക്കി..
നല്ല ഉറക്കം പിടിച്ചിരിക്കുന്നു കക്ഷി...
അമ്മുസേ... ഏയ്....
ഹിരൺ അവളുടെ കവിളിൽ തട്ടി വിളിച്ചു...
ആലസ്യ പെട്ടു അവൾ കണ്ണ് തുറന്നു....
റൂമിൽ ചെന്നു കിടക്കു.. ഇങ്ങനെ നിന്നു ഉറങ്ങനെ എന്തിനാ....
അതിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല.. വീണ്ടും അവന്റെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു....
ഏയ്... പറയുന്നത് കേൾക്കു അകത്തു പോയി കിടക്കു....
അനീറ്റ ശ്രെമപെട്ടു കണ്ണുകൾ തുറന്നു അവനെ നോക്കി...
അവളുടെ വലതു കൈ എടുത്തു അവന്റെ വലതു തോളിൽ ഇട്ടു കഴുത്തിനു പിന്നിലൂടെ പിടിച്ചു....
എന്നെ എടുക്ക്.......
എന്ത്......
എന്നെ എടുത്തു റൂമിൽ ആക്കി താ....
പിന്നെ കുഞ്ഞു വാവായല്ലേ എടുക്കാൻ.. നടന്നങ്ങു പോയ മതി....
അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല... പകരം മുഖത്തു ഒരു കപട ദേഷ്യം വരുത്തി...
വലതു കൈ കൊണ്ട് കഴുത്തിനു പിന്നിലെ പിടുത്തം
💬 Comments
View all comments