Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]
സ്സ്......
ഹിരൺ വേദനയിൽ ഒന്ന് ഏരിവലിച്ചു.. പക്ഷെ ആ വേദനയിലും എന്തെന്നില്ലാത്ത ഒരു നിർവൃതി അവനിൽ വന്നു ചേർന്നു...
കടി വിട്ടു അവൾ അവന്റെ നെഞ്ചിൽ പതിയെ തലോടി കൊണ്ടിരുന്നു...,..
ഹിരൺ.....
മ്മ്.. ..
താങ്ക്സ്.... ജീവിതത്തിൽ എന്നും ഓർക്കാൻ കഴിയുന്ന മനോഹരമായ ഒരു നിമിഷം സമ്മാനിച്ചതിനു......
അവളുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു.....
ഹിരൺ അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി ആ കൺപീലികളിലെ നനവ് ഒപ്പിയെടുത്തു.....
പുറത്ത് കൊഴുവള്ളിയുടെ മണ്ണിനെ മഴ അതിന്റെ തീവ്രതയിൽ പ്രണയിച്ചപ്പോൾ അകത്തു അനീറ്റയും ഹിരണും കണ്ണുകളിലൂടെ പ്രണയം കൈ മാറി...
ഉറങ്ങുന്നില്ലേ.......
മ്മ്.....
എന്ന താൻ പോയി കിടന്നോ....
ഹിരൺ അവളിലെ പിടുത്തം വിടുവിച്ചു കൊണ്ട് പറഞ്ഞു അപ്പോളും അവൾ അവന്റെ നെഞ്ചിൽ ചാരി തന്നെ കിടന്നു....
ഹിരൺ......
മ്മ്......
ഞാൻ.. ഒരു.....
എന്തെ.....
അത്.....
പറയടോ....
പതിവില്ലാത്ത ഒരു നാണവും വാക്കുകൾക്ക് വേണ്ടിയുള്ള പതർച്ചയും കണ്ടു ഹിരൺ ചോദിച്ചു...
അത്... എന്നെ...
ഹാ.. ഉരുണ്ടു കളിക്കാതെ കാര്യം പറയെടോ...
എന്നെ അമ്മുന്നു ഒന്ന് വിളിക്കുവോ.....
ഹിരൺ കടക്കണ്ണിൽ അവളെ ചൂഴ്ന്നു നോക്കി...
ചെറു നാണത്താൽ അവളും അവനെ തന്നെ നോക്കി അവന്റെ നെഞ്ചിൽ കിടന്നു...
എന്തെ ഇപ്പൊ അങ്ങനെ ഒരു തോന്നൽ...
അനീറ്റയുടെ മുഖത്തെ നാണം മറഞ്ഞു വീണ്ടും അവളിൽ വിഷാധ ഭാവം നിറഞ്ഞു
പപ്പയും മമ്മയും അങ്ങനെ വിളിച്ചിരുന്നത്... അവര് ഇവിടുന്നു പോയേ പിന്നെ അങ്ങനെ ഉള്ള വിളി ഒക്കെ നിന്നു....
ഹിരൺ അവളുടെ നെറുകയിൽ തലോടി...
അതിനെന്താ.. ഞാൻ ഇനി അമ്മുന്നേ വിളിക്കുന്നൊള്ളു.. പോരെ....
അനീറ്റ ആ
💬 Comments
View all comments