Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]
കണങ്ങൾ അവളുടെ ഡ്രസിനെ പലയിടങ്ങളിലായി ഈറനണിയിച്ചു.....
ഹിരണിന്റെ കണ്ണിൽ നിന്നും നോട്ടം മാറ്റിയ അവൾ ടേബിളിൽ എറിയുന്ന തിരികളിലേക്ക് നോക്കി...
25.....
അതെ ഇന്ന് തന്റെ ഇരുപത്തി അഞ്ചമത്തെ ജന്മദിനം...... ആ ഒരു നിമിഷം താൻ തന്റെ പ്രാണനായ ഹിരണിന്റെ കരങ്ങളിലും... നന്നേ ഭയന്നു എങ്കിലും തനിക്കു ഇങ്ങനെ ഒരു ബര്ത്ഡേ വിഷസ് കിട്ടിയതിൽ അവൾ അതിയായി സന്തോഷിച്ചു...
വീണ്ടും അവൾ ഹിരണിന്റെ കണ്ണുകളിലേക്ക് നോക്കി....
കയ്യിൽ ഇരുന്ന ഡയറി മിൽക്ക് പൊട്ടിച്ചു അവൻ അവളുടെ വായിലേക്ക് പകർന്നു....
(ഡയറി മിൽക്ക് ഉച്ച ഊണ് കഴിഞ്ഞു ബാക്കി പൈസ ഇല്ലാത്തതിനാൽ കടകാരൻ പറ്റിച്ചതാട്ടോ.. ഇപ്പൊള ഓർത്തത് 😊)
അവൻ വച്ചു നൽകിയ മധുരം ഏറ്റുവാങ്ങിയതും അനീറ്റ വിങ്ങി പൊട്ടി...
ഹിരണിന്റെ നെഞ്ചിലേക്ക് വീണു കൊണ്ട് അവൾ വിതുമ്പി... സന്തോഷത്തിന്റെ സങ്കടത്തിന്റെ അത്യന്തം ആഹ്ലാദത്തിന്റെ കണ്ണുനീർ......
ഏറെ നേരത്തെ വിതുമ്പലിന് ശേഷം അനീറ്റ
തല ഉയർത്തി അവന്റെ നെറ്റിയിൽ ഒന്ന് മുത്തി വീണ്ടും അവന്റെ നെഞ്ചിൽ ചാഞ്ഞു തന്നെ കിടന്നു...
കഴിഞ്ഞ ഒരു ഏഴെട്ടു വർഷങ്ങൾക്കിടയിൽ ഇങ്ങനെ ഒന്ന് ആദ്യ.... പാപ്പയോക്കെ ഇവിടുന്നു പോയേ പിന്നെ അങ്ങനെ ആഘോഴിക്കാറില്ല... വിഷ് ചെയ്യാറ് പോലും ഇല്ല ആരും.....ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... ശെരിക്കും സർപ്രൈസ് ആയി പോയി....
ഞാനും ഇത്രയ്ക്കു ആവും എന്ന് പ്രതീക്ഷിച്ചില്ല... കുറച്ചു മുന്നെയ ഓർത്തത്.. പിന്നെ തോന്നിയ ഒരു ഐഡിയയിക്ക് അനുസരിച്ചു ചെയ്തത ഇതൊക്കെ......പേടിച്ചായിരുന്നോ....
അതിനുള്ള മറുപടി അവന്റെ നെഞ്ചിൽ കിട്ടി.. നെഞ്ചിലെ മാംസം ചേർത്ത് അവൾ ഒരു കടി അങ്ങ് കൊടുത്തു...
ആഹ്ഹ സസ്
💬 Comments
View all comments