Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]
റൂമിൽ പോയി കിടക്കു ഇവിടെ കിടന്നു ഉറങ്ങണ്ട.. നല്ല തണുപ്പ് ഉണ്ട്....
മടി കാണിച്ചിരുന്ന അവളെ ഹിരൺ ഉന്തി തള്ളി റൂമിൽ കയറ്റി...
ഗുഡ് നൈറ്...
ഗുഡ് നൈറ്....ഹിരൺ...
കട്ടിലിൽ വീണതും അനീറ്റ സുഖ നിദ്രയിൽ ആണ്ടു......
ഹിരണാകട്ടെ.... റൂമിൽ കട്ടിലിൽ ഉറക്കം നഷ്ടപ്പെട്ടു മുകളിലേക്കു നോക്കി മലർന്നു കിടന്നു...
അനീറ്റയുമായി ഒന്നിച്ചുണ്ടായിട്ടുള്ള എല്ലാ സന്ദർഭങ്ങളും അവന്റെ മനസ്സിലൂടെ ഒരു തിരശീലയിലെന്ന പോലെ കടന്നു പോയി...
..........വരുന്ന സൺഡേ എന്റെ ബർത്ത് ഡേ ആണ്… പപ്പയോടും മമ്മിയോടും ഞാൻ പറഞ്ഞു നിന്റെ കൂടെ ആയിരിക്കും ഈ ബർത്ത് ഡേ ഞാൻ ആഘോഴിക്കുന്നത് എന്ന്. വരണം ഞാൻ കാത്തിരിക്കും. ഒരു പക്ഷെ അതാവും നമ്മൾ തമ്മിലുള്ള അവസാന കൂടി കാഴ്ച..........
അനീറ്റ അന്ന് കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ മനസ്സിൽ ഓർത്തതും ഹിരൺ പെട്ടെന്ന് ഫോൺ എടുത്തു സമയം നോക്കി... 11.30....അര മണിക്കൂർ കൂടെ കഴിഞ്ഞാൽ അവളുടെ ജന്മദിനം....
തന്റെ സങ്കടങ്ങളിൽ എല്ലാം അറിഞ്ഞു കൊണ്ട് കൂടെ നിന്നവളാണ്....
എന്താ ഇപ്പൊ കൊടുക്കുക ഗിഫ്റ്റ് എന്തേലും വാങ്ങിയാലോ... എവിടെ പോയി വാങ്ങാൻ... ഒരു കേക്ക് ഒപ്പിച്ചാലോ എന്ന് ആലോചിച്ചു ബൈക്കിന്റെ ചാവിയും എടുത്തു ഹിരൺ ബംഗ്ലാവിന്റെ വാതിൽ തുറന്നു....
കൊണ്ട് പിടിച്ച മഴ.... ഈ മഴയിൽ കണ്ണ് പോലും കാണാൻ പറ്റില്ല എന്ന് മനസിലായതോടെ അവൻ ആ ഉദ്യമം ഉപേക്ഷിച്ചു...
ഹിരണിനു വല്ലാത്ത ഒരു കുറ്റബോധം തോന്നി.. അല്ലെങ്കിലും സ്വന്തം കാര്യം വരുമ്പോൾ താൻ മറ്റുള്ളവരുടെ കാര്യങ്ങൾ എല്ലാം മറക്കാറാണ് പതിവ്...അതിപ്പോ നല്ലതും ചീത്തയും ഒക്കെ അങ്ങനെ തന്നെ....
അനീറ്റയുമായി
💬 Comments
View all comments