0%

Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]

Author : Kambikathakal Read All Parts 2.2K

കോട്ടയം മുതൽ ഇങ്ങു വയനാട് വരെ വന്ന സമയം അത്രയും ഉണ്ടായിട്ടും നാളെ അനീറ്റയുടെ ബർത്ത് ഡേ ആണെന്നുള്ളത് മറന്നത് ഹിരണിനു അവനോടു തന്നെ പുച്ഛം തോന്നിച്ചു.....

ഒരു ഗിഫ്‌റ്റ് പോലും വാങ്ങിയില്ല... ഇപ്പൊ പോയി വാങ്ങാം എന്ന് വിചാരിച്ചാൽ മഴ... മാത്രവുമല്ല വഴിയോ സ്ഥലമോ പോലും നിശ്ചയം ഇല്ല....

ആം ഇനി നാളെ നോക്കാം എവിടേലും പോയി എന്തേലും ഒക്കെ വാങ്ങി കൊടുക്കാം...

ഹിരൺ സ്വയം ആത്മഗതം പറഞ്ഞു... ഹാളിലെ ക്ലോക്കിൽ സമയം 11:35.....

അതിനു താഴെ ഉള്ള കർത്താവിന്റെ രൂപത്തിന് മുന്നിൽ മെഴുകു തിരി കണ്ടപ്പോൾ അവന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം തോന്നി...

ക്ലോക് സ്റ്റാൻഡ് ചെയ്തിരിക്കുന്നതിനു കീഴിലുള്ള വലിയ ഡ്രോയർ തുറന്നപ്പോ ദാ കിടക്കുന്നു വലിയ ഒരു കൂടു മെഴുകു തിരികൾ.. അതിൽ തന്നെ ഉണ്ടായിരുന്നു ലൈറ്റ്ററും...

പിന്നെ എല്ലാം വളരെ പെട്ടന്ന്... തിരികൾ എല്ലാം കയ്യിൽ കിട്ടിയ ഒരു കത്രിക ഉപയോഗിച്ച് വിവിധ വലിപ്പത്തിൽ മുറിച്ചു ചെറിയ തിരികൾ ആക്കി.. അതെല്ലാം അവൻ ഹാളിലെ ടേബിളിൽ ക്രമീകരിച്ചു.....

സമയം 11:55.....

എങ്ങനെ അനീറ്റയെ ഉണർത്തും.... ഫോൺ വിളിച്ചാലോ... എന്ത് പറയും... അല്ലെ ഡോറിൽ മുട്ടാം... അപ്പോളും പറയാൻ ഒരു കാരണം വേണ്ടേ.... ഒരു സർപ്രൈസ് കൊടുക്കണമെങ്കിൽ അതൊന്നും പറ്റില്ല.... അവൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് ആവണം ഈ ബർത്ത് ഡേ വിഷ്...

അധികം ആലോചിക്കാൻ സമയവും ഇല്ല.. കിട്ടി.. അപ്പോൾ തന്നെ ഒരു മാർഗ്ഗം....

ഒന്നും നോക്കിയില്ല സകല ശക്തിയുമെടുത്തു അവൻ അലറി കരഞ്ഞു....

പണ്ട് കോളേജിൽ നാടകത്തിൽ ഭ്രാന്തൻ ആയി

💬 Comments

View all comments