0%

Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]

Author : Kambikathakal Read All Parts 2.2K

അഭിനയിച്ചതിന്റെ ഗുണം.. അന്നും ഡയലോഗ് ഒന്നും ഇല്ല അലർച്ച മാത്രം അതും രണ്ടു മാസത്തെ പ്രാക്ടീസ്.. ഉപകാരം ആയി എന്ന് തന്നെ പറയാം....

ഹിരണിന്റെ അലർച്ചയിൽ അവൾ ഞെട്ടി പിടഞ്ഞു എഴുന്നേൽക്കുന്നത് അവൻ വാതിൽ പഴുതിലൂടെ ഒളിഞ്ഞു നോക്കി....

സംഭവം ഏറ്റു.... ഇനി അവളെ ഹാളിൽ എത്തിക്കണം... ഒന്ന് കൂടി അലറി...

ദാ പേടിച്ചരണ്ട മുഖവുമായി അവൾ വരുന്നു... അവൾ ഹാളിൽ എത്തുന്നതിനു മുന്നേ ഹിരൺ സോഫയിൽ ഇരുത്തം പിടിച്ചിരുന്നു...

ലൈറ്റെർ കത്തിക്കുമ്പോൾ ഹിരൺ ചിരി പിടിച്ചു നിർത്താൻ നന്നേ പ്രയാസപ്പെട്ടു... ഒരു ദേഷ്യ ഭാവം അവൻ എങ്ങനെയൊക്കെയോ മുഖത്തു വരുത്തി....

മുന്നോട്ടു ആഞ്ഞു കൊണ്ട് തിരികൾ തെളിക്കുന്ന സമയം അവൻ അറിയാതെ തന്നെ പുഞ്ചിരി തൂകി പോയി......

ഇടം കണ്ണിൽ അനീറ്റയെ നോക്കുമ്പോൾ അവളുടെ മുഖത്തു ഭയമോ അതോ അത്ഭുതമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഭാവം.. എന്തായാലും അവളുടെ കയ്യിൽ നിന്നും ഒരെണ്ണം കിട്ടും എന്നുള്ളത് ഹിരണിനും ഉറപ്പായിരുന്നു..... നേരെ വന്നു ഒരടി അത് എന്തായാലും കിട്ടും.... പക്ഷെ അതിനു മുന്നേ ഒന്ന് വിഷ് ചെയ്യാൻ പറ്റിയാൽ മതിയായിരുന്നു...

ഹിരണിന്റെ മനസ്സറിഞ്ഞു എന്ന പോലെ ഹാളിലെ കൂറ്റൻ ക്ലോക് അലാറം അടിച്ചു...

ഡിംഗ് ഡോങ്....

അമ്മേ എന്ന് അലറി അവൾ വെട്ടി തിരിഞ്ഞു...

ആ സമയം മതിയായിരുന്നു അവനു അവളുടെ കണ്ണിൽ പെടാതെ അടുത്ത ഒളി സ്ഥലം എത്താൻ......

ഡിംഗ്... ഡോങ്... ഡിംഗ്.. ഡോങ്... ഡിംഗ് ഡോങ്.....

നിർത്താതെ ആ ക്ലോക് അലാറം മുഴക്കി..

ക്ലോക്കിന്റെ ശബ്ദം ആണെന്ന് തിരിച്ചറിഞ്ഞ അനീറ്റ നെഞ്ച് തടവികൊണ്ട് ശ്വാസ

💬 Comments

View all comments