Chapter Title : അഴകാന രാക്ഷസി…. 2[മനൂപ് ഐദേവ്]
ഭയന്നിരുന്നു...
പിന്നെയും തുടരെ തുടരെ മുട്ട് കേട്ടപ്പോൾ ചേച്ചി വായിലെ ഉമിനീരിറക്കി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..
" ആ.. ആരാ.... "
പുറത്ത് നിന്ന് മറുപടിയൊന്നും കിട്ടാഞ്ഞപ്പോൾ ചേച്ചി വീണ്ടും ചോദ്യം തുടർന്നു....
" ആരാ... പുറത്ത്... ഞാൻ ഇവിടെ കുളിയ്ക്കാണ്.... "
" നീ... കുളിച്ചോ... പക്ഷേ നിന്റെ കൂടെയുള്ള ആ നായെ ഇങ്ങ് പുറത്ത് വിട്.. "
പുറത്തു നിന്ന് വന്ന ശബ്ദം കേട്ട് ഞങ്ങൾ രണ്ടാളും ഭയന്നു... അത് വേറെ ആരും ആയിരുന്നില്ല.. ഇന്ദുവേച്ചി ആയിരുന്നു...
" ഇന്ദു... പ്ലീസ് നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്... ഞാൻ എല്ലാം പറയാം.... "
"എനിക്ക് നിങ്ങളെ കുമ്പസാരമൊന്നും കേൾക്കണ്ട.. നിങ്ങൾ ഇത് തുറക്കുന്നോ അതോ ഞാൻ നാട്ടുകാരെ വിളിച്ച് കൂട്ടണോ...?"
" വേണ്ട.. ഞാൻ തുറക്കാം... "
അത് പറഞ്ഞു കൃഷ്ണേച്ചി വാതിൽ പതിയെ തുറന്നു.. ഞാൻ ചേച്ചിയുടെ പിറകിലായാണ് നിന്നിരുന്നത്.
" ഇവിടെ വാടാ നായെ..."
എന്നും പറഞ്ഞു ഇന്ദുവേച്ചി എന്റെ കൈ പിടിച്ചു പുറത്തേയ്ക്ക് വലിച്ചു എന്റെ രണ്ട് കവിളിലും പൊതിരെ തല്ലി..
ഇത് കണ്ട കൃഷ്ണേച്ചി വേഗം പുറത്ത് വന്ന് അവളെ പിടിച്ച് മാറ്റി...
" നിർത്ത്... ഇന്ദു.. നിനക്കെന്താ ഭ്രാന്താണോ... "
" അതെ എനിക്ക് ഭ്രാന്താണ്.. ഇവനെ കൊന്നാലേ എന്റെ ഭ്രാന്ത് തീരു.... "
അതും പറഞ്ഞവൾ വീണ്ടും അടിക്കാൻ വന്നപ്പോൾ കൃഷ്ണേച്ചി അവളെ തടുത്ത് അവളെ വലിച്ച് കൊണ്ട് വീടിന് ഉള്ളിലേക്ക് നടന്നു. ഞാൻ അടികൊണ്ട കവിളിൽ തടവി അവിടെയുള്ള തിണ്ടിൽ തളർന്നിരുന്നു.
നല്ല വേദന
💬 Comments
View all comments