Chapter Title : ഭാമയെന്ന ചേച്ചിയമ്മ 3 [Ajitha]
അവരെ ഇരുത്തിയൊന്നു നോക്കി. അതോടെ എല്ലാരും നിശബ്ദമായി. അവൾ അവളുടെ അമ്മയെ കിടത്തിയിരിക്കുന്ന റൂമിൽ കയറി. അമ്മേടെ റൂമിൽ നിന്നവരെല്ലാം പുറത്തേക്കിറങ്ങി. അവൾ അമ്മയെ കണ്ടപ്പോഴേക്കും പൊട്ടിക്കരഞ്ഞു. അമ്മയും കരഞ്ഞുപോയി. അങ്ങനെ കുറെ സമയം അവർ പരിഭവങ്ങൾ പറഞ്ഞും ഇരുന്നു. കുറെയേറെ സമയം അവൾ റൂമിൽ തന്നെയിരുന്നു. അപ്പോൾ മാമൻ വന്നു മാമൻ : മോളെ കണ്ടപ്പോൾ ചേച്ചിടെ വിഷമമൊക്കെ മാറിയോ.
അമ്മ : അതേടാ. എനിക്കു എഴുന്നേൽക്കാൻ വയ്യാന്നെ ഒള്ളൂ. എനിക്കു ഇതിൽ പരം വേറൊരു സന്തോഷമില്ല. മോളെന്ധെലും കഴിച്ചോ. ഭാമ : ഇല്ലമ്മേ മാമൻ : മോള് പോയി കഴിക്ക്. ഭാമ : അമ്മ കഴിച്ചോ. മാമൻ : അമ്മ ഇനി എന്തു വേണേലും കഴിക്കും. അമ്മ : ഞാൻ കുറച്ചു സമയം കഴിഞ്ഞു കഴിച്ചോളാം. ഭാമ : അല്ല മാമനോ മാമൻ : കഴിച്ചു മോളെ. അങ്ങനെ ഭാമ ഭക്ഷണമൊക്കെ കഴിച്ചിട്ട് അമ്മേടെ അടുത്തേക്ക് വന്നു. അവിടെ ഉണ്ടായിരുന്ന ബന്ധുക്കൾ എല്ലാം അവിടെനിന്നും പോയി, ഉച്ചക്ക് അമ്മക്ക് ആഹാരമൊക്കെ കൊടുത്തത് ഭാമയായിരുന്നു. മാമൻ : മോളെ നാളെ ഞാൻ പോകും ഭാമ : എവിടെ മാമൻ : ആ മോൾ അറിഞ്ഞിരുന്നില്ല അല്ലേ, എനിക്കു തമിഴ് നാട്ടിലാണ് ജോലി. നിന്റെ മാമയും പിള്ളേരും അവിടെയാണിപ്പോൾ. ഭാമ : ആണോ, മാമൻ : പിന്നെ മോളെ ഇവിടെ ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നു. അയാൾ ഇപ്പോൾ മകന്റെ കൂടെ ഗൾഫിലേക്ക് പോയി. ഭാമ : ആ പഴയ ആളുത്തന്നെയല്ലേ, മാമൻ : ആണ് മോളെ. അമ്മ
💬 Comments
View all comments