0%

Chapter Title : ഭാര്യ [VAMPIRE]

Author : VAMPIRE Read All Parts 384

ഭാര്യ

Bharya | Author : VAMPIRE

എന്താ എന്റെ ഏട്ടന് പറ്റിയെ... ഒന്നും മിണ്ടാതെ ആണല്ലോ വന്നേ. ചിത്രേ ന്നുള്ള നീട്ടി വിളിയും കേട്ടില്ല. അവൾ മുറിക്കകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു....

ഒന്നുമില്ല. ഞാൻ അവളെ നോക്കാതെ പറഞ്ഞു.

എന്നാലും പറ. ന്റെ ദേവേട്ടനല്ലേ..'അവൾ പിന്നെയും ചോദിച്ചു.

ഇതെന്താ? ഞാൻ കീശയിൽ നിന്ന് എന്റെ ഫോണെടുത്ത് അവൾക്ക് കാണിച്ചു കൊടുത്തു...

അത് കണ്ടതും അവൾ തല കുനിച്ചു നിന്നു.

ചോദിച്ചത് കേട്ടില്ലേ. ഇതെന്താ ന്ന്??' .

അവളൊന്ന് പേടിച്ചു ഞെട്ടി. 'അത്...ഏട്ടാ...ഞാൻ...'പറയാനുള്ള വാക്കുകൾ തിരയുകയായിരുന്നു അവൾ'.

നിന്റെ നാവടഞ്ഞു പോയോ?അല്ലേൽ കാണാലോ വാതോരാതെ സംസാരിക്കുന്നത് എന്റെ ദേഷ്യം കൂടിവന്നു...

അവൾക്ക് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല.

നിനക്കൊക്കെ ആവശ്യത്തിൽ കൂടുതൽ ലാളനയും സ്വാതന്ത്ര്യവും തന്നിട്ടാ നീയൊക്കെ തലയിൽ കേറി നിരങ്ങുന്നെ...ഞാൻ അതും പറഞ്ഞ് മുറി വിട്ട് പോകുന്നതും നോക്കി അവൾ തരിച്ചു നിന്നു...

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇതു വരെ ആയിട്ടും ഇങ്ങനെ ഉണ്ടായിട്ടില്ല.

പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകുമെങ്കിലും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല ഇത് വരെ.

അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു. ഇല്ല.വരും.ഇപ്പൊ തന്നെ. തന്നോട് പിണങ്ങി കൊറേ നേരമൊന്നും ഏട്ടന് ഇരിക്കാൻ കഴിയില്ല. അവൾ മനസ്സിൽ പറഞ്ഞു.

ശരിയായിരുന്നു. അവൾ പിണങ്ങിയാലും ഞാൻ പിണങ്ങിയാലും ആദ്യം ചെന്നു മിണ്ടുന്നത് ഞാൻ തന്നെയായിരുന്നു. അത്രക്കും ഇഷ്ടമാ അവളെ..... എന്നിട്ടും താനിന്ന്. എന്തിനാ അവളോട് ഇങ്ങനെ ദേഷ്യപ്പെട്ടെ..... അത് അവൾ അങ്ങനെ ചെയ്തിട്ടല്ലേ. എന്റെ മനസ്സിൽ ചോദ്യോത്തരങ്ങൾ തുടങ്ങി.

ബാങ്കിലെ പുതിയ മാനേജർ ചാർജ് എടുത്തിട്ട് അധികമായിട്ടില്ല. പക്ഷെ ഉടനെ തന്നെ എല്ലാവരും അയാളെവെറുത്ത് തുടങ്ങി. അയാളുടെ സ്വഭാവം തന്നെ. നാലഞ്ചു ദിവസം മുന്നേയാണ് താനും അയാളുമായി പ്രശ്നം ഉണ്ടായത്. അയാളുടെ പിശക് എൻറെ തലയിൽ ഇടാൻ നോക്കിയതിന് കയർക്കുകയും അവസാനം അയാൾക്കിട്ട് പൊട്ടിക്കുകയും ചെയ്തു. അതിൽ പിന്നെ അയാൾ അവസരം കിട്ടാൻ കാത്തു നിൽക്കുകയാണ്. ജോലി കഴിഞ്ഞു വന്നാൽ എല്ലാം പറയുന്ന കൂട്ടത്തിൽ ഇതും പറഞ്ഞു അവളോട്. ഈ ജോലി നഷ്ടപ്പെട്ടാൽ ഇനിയെന്ത് എന്ന ചിന്തയാകാം അവളെ ഇങ്ങനെ ചെയ്യിച്ചത്. ക്ഷമ ചോദിച്ചു കൊണ്ടുള്ള മെയിൽ അയാൾക്ക് അയച്ചിരിക്കുന്നു. അതും തന്റെ ഫോണിൽ തന്റെ മെയിൽ ഐഡിയിൽ തന്നോട് ചോദിക്കാതെ. ഇന്ന് അയാൾ അതും കാണിച്ചു നാണം കെടുത്തി. അതിന്റെ ദേഷ്യമാണ് ഇന്ന് അവളോട് പൊട്ടിത്തെറിക്കാൻ കാരണം...

💬 Comments

View all comments