Chapter Title : ഭാര്യ [VAMPIRE]
പെട്ടന്നാണ് എന്റെ മനസ്സ് മന്ത്രിച്ചത്. സമയം പതിനൊന്ന് കഴിഞ്ഞു. അവൾ....കഴിക്കാനൊന്നും വിളിച്ചില്ലല്ലോ, എങ്ങനെ വിളിക്കാനാ..അവളും കഴിച്ചിണ്ടാവില്ല...
ഞാൻ പതിയെ മുറിയിലേക്ക് നടന്നു.അവൾ ഒരു തലയണ എടുത്ത് നിലത്ത് കിടക്കുകയാണ്. പാവം. ആദ്യമായിട്ടാ അവളോടിങ്ങനെ. ഒരുപാട് വിഷമിച്ചിട്ടുണ്ടാകും...
ചിത്രേ ...'ഞാൻ ഒന്നു തട്ടി വിളിച്ചു... അവളൊന്നു ഏന്തിനോക്കിയിട്ട് തല തിരിച്ചു കിടന്നു. ചിത്രേ....ടീ....'ഞാൻ വീണ്ടും അവളെ വിളിച്ചു.'
"വഴക്കാണോ?..."
"അല്ല..."
"വഴക്കാണോടീ ?..."
"അല്ലാന്ന് ഒരു വട്ടം പറഞ്ഞു."
"അമ്പോ വല്യ വഴക്കാണല്ലോ പെണ്ണേ "...
'നമുക്ക് വേണ്ടിയല്ലേ ഞാൻ അങ്ങനെ ചെയ്തത്. അത് ദേവേട്ടൻ ഓർത്തോ? അവൾ പെട്ടന്ന് തന്നെ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു'...
ഓർത്തു. അതോണ്ടല്ലേ ഇപ്പൊ ഓടി വന്നത്.
അപ്പൊ എന്നോട് ദേഷ്യപ്പെട്ടതോ??'അവളിലെ പരിഭവം കുറഞ്ഞു വന്നു...
അത് അയാൾ എന്നെ കളിയാക്കിയപ്പോ, ഓഫീസിലെ പലരും ചിരിക്കുന്നത് കണ്ടപ്പോ.....അതൊക്കെ കൂടി ഓർത്തു എനിക്ക് ദേഷ്യം കൂടി അതാ കണ്ട്രോൾ ചെയ്യാൻ കഴിയാഞെ...പിന്നെ ഇട്ടേച്ചു പോകില്ലെന്ന് ഉറപ്പുള്ളവരോട് തല്ലുകൂടാൻ ഒരു പ്രത്യേക സുഖമാണ്...
ഏട്ടന് കുറച്ച് ഒക്കെ ഒന്ന് ക്ഷെമിച്ചു കൂടെ. ദേവേട്ടന്റെ ഈ എടുത്തുചാട്ടമാണ് എല്ലാറ്റിനും കാരണം.
നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ? അയാൾക്ക് മുടിഞ്ഞ ഈഗോ ആണ്. അയാളുടെ കീഴിൽ പണി ചെയ്യുന്നവരെല്ലാം അയാളുടെ അടിമകളാണെന്നാ വിചാരം. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നതാണ് അയാളുടെ പ്രധാനജോലി.
ഏട്ടാ, എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്... അതിൽ നിന്നും നന്മ മാത്രം എടുക്കുക. അങ്ങനെയാണെങ്കിൽ അവർ നല്ലവരായിരിക്കും. അവരുടെ തിന്മയിലേക്ക് നോക്കുന്നത് കൊണ്ടാണ് അവർ മോശക്കാരായി ഏട്ടന് തോന്നുന്നത്...
ഒരാള് വെറുതെ ചൊറിഞ്ഞോണ്ട് വന്നാൽ അത് ഒരു ഉളുപ്പും ഇല്ലാതെ കേട്ട് നിൽക്കാൻ ഞാൻ പഠിച്ചിട്ടില്ല. എന്നെ ആരും പടിപ്പിച്ചിട്ടും ഇല്ല...
"മൂല്യങ്ങൾ പറഞ്ഞു പടിപ്പിക്കേണ്ടതല്ല, കണ്ട് പടിക്കേണ്ടതാണ്."
നിന്റെ ഈ സാരോപദേശം നിർത്തിക്കോ. അല്ലെ എന്റെ കൈയീന്ന് മേടിക്കും നീ.
ഇതാ ഇപ്പോ തന്നെ കണ്ടില്ലേ, ഈ എടുത്തുചാട്ടമാണ് എല്ലാറ്റിനും കാരണം. ഏട്ടന് പെട്ടെന്ന് ദേഷ്യം വരും. അതൊന്ന് നിയന്ത്രിച്ചാൽ പിന്നെയെല്ലാം താനേ ശരിയാകും.
ഞാൻ ഇങ്ങനെയൊക്കെയാണ് , എന്റെ ശീലങ്ങളും. ഇനി അത് മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല...
നമ്മുടെ മോള് ഒന്ന് വന്നോട്ടെ. അവള് പഠിപ്പിക്കും നിങ്ങളെ സഹനശക്തി, അവള് കാണിക്കും നിങ്ങളെ ക്ഷമയുടെ നെല്ലിപ്പലക... അവളുടെ കള്ള ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു.
മോള് വരാത്തത് ആരു കാരണമാ?? നീ
💬 Comments
View all comments