Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
ചുറ്റിലും വള്ളികൾപടർന്ന് പന്തലിച്ചിരിക്കുന്നു. സർപ്പക്കാവിന്റെ വലത് ഭാഗത്ത് തന്നെപലമരവും, അതിനോട് ആകാശംമുട്ടെ വളർന്നകരിമ്പനയുംനിൽക്കുന്നു. വൃശ്ചികമാസത്തിലെ തണുത്ത കാറ്റും, പൂത്തുതളിർത്തു നിൽക്കുന്ന പാലപ്പൂവിന്റെയും ഗന്ധം അയ്യാളെ കോരിത്തരിപ്പിച്ചു.
വൈദ്യരുമായി ഹരി പെട്ടന്ന് തന്നെ തിരിച്ചെത്തി. ചില പച്ചില മരുന്നുകൾ വച്ചുകെട്ടി രാമൻ നായരെ കിടത്തി ചികിത്സിച്ചു.
ഭാർഗ്ഗവിതമ്പുരാട്ടി മാധവനും നങ്ങേലിയും പോയവഴിയെ ഇടവും വലവും നോക്കുന്നത് കണ്ട ഹരി ചോദിച്ചു
"മുത്തശ്ശി ആര്യെ നോക്കണേ.."
"നങ്ങേലിയും നിന്റെ അച്ഛനും കൂടെ ശങ്കുപുഷ്പ്പത്തിന്റെ ചെടി പറിക്കാൻ പോയിട്ട് ഇതുവരെ വന്നില്ല്യാ... "
"തിനാണോ ങ്ങനെ ആദിപിടിച്ചിരിക്കണേ.. വരും... മുത്തശ്ശി അകത്തേക്ക് കയറി ഇരിക്യാ...നേരം ഇശ്ശ്യായിരിക്കിണു."
ഹരി മുത്തശ്ശിയെപിടിച്ച് ഉമ്മറത്തേക്ക് കയറി.
"വല്ല്യമ്പ്രാട്ട്യേ...ഒന്നിങ്ങട് വര്യാ.."
രാമൻനായരെ ചികിത്സിക്കുകയായിരുന്ന വൈദ്യർ ഉടൻ ഉമ്മറത്തേക്ക് കയറിപ്പോകുന്ന ഭാർഗ്ഗാവിതമ്പുരാട്ടിയെ വിളിച്ചു.
"ന്താ വൈദ്യരെ..."
"ഇദ്ദേഹം ആരെയോ വിളിക്കിണു.."
ഹരി വേഗം രാമൻനായരുടെ അടുത്തേക്ക് ചെന്ന് ചെവി അയ്യാളുടെ മുഖത്തേക്ക് അടുപ്പിച്ചു വച്ചു.
ചെറിയ ശബ്ദത്തിൽ അയ്യാൾ എന്തോ പറയുന്നുണ്ടായിരുന്നു. കൂടെ ചാരുവും ഹരിയുടെ അടുത്തേക്ക് ചെന്നു. ചെവി അയ്യാളുടെ മുഖത്തേക്ക് അടുപ്പിച്ചപ്പോൾ അവളുടെ മുടിയിഴകൾ ഒരുവശത്തേക്ക് വീണു.
ഇടത് കൈകൊണ്ട് അവൾ അഴിഞ്ഞുവീണ കേശത്തെ ഒതുക്കിവച്ച് രാമൻനായർ എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു.
"അപ്പൂഞ്ഞേ.... അവൾ...അപ്പൂഞ്ഞേ... " ഇടറിയ ശബ്ദത്തോടെ, അടഞ്ഞുകിടന്ന കണ്ണുകൾ പാതിതുറന്ന് കൊണ്ട് രാമൻ നായർ പിറുപിറുത്തു.
"അപ്പൂഞ്ഞിനെ വിളിക്ക് ണ്ടല്ലോ മുത്തശ്ശ്യെ... ആരാ അപ്പൂ..." പറഞ്ഞു മുഴുവനക്കാതെ ഭയത്തോടെ അവൾ അവിടെനിന്നും എഴുന്നേറ്റ് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന് ചില ഓർമ്മകൾ തിരിച്ചുകിട്ടിയപോലെ ചോദിച്ചു.
"ഇവ്ടെ ആരാ അപ്പു... പറ മുത്തശ്ശി.."
"അപ്പു ന്ന് പറയണത് ദേ ഹരിക്കുട്ടന്റെ അച്ഛൻ. കുഞ്ഞുന്നാൾളെ പേരാ.. ഇപ്പ ആരും വിളിക്ക്യാറില്ല്യാ...."
ചാരു അൽപ്പനേരം കണ്ണുകളടച്ചു നിന്നു.
"അതെ... നിക്ക് ഓർമ്മയുണ്ട്. ആന്ന് ദേവന്റെ കൂടെ ണ്ടായിരുന്നയാളിന്റെ പേര് അപ്പു ന്നായിരുന്നു."
ചാരു മനസിനെ ഏകാഗ്രമാക്കികൊണ്ട് താൻ കണ്ട കാഴ്ചകൾ ഓരോന്നായി ഓർത്തെടുത്തു. നാഗക്കാവിനോട്ചരിനിന്ന തന്റെ മുൻപിലൂടെ കാവിനുള്ളിലേക്ക് കടന്ന് ഭദ്രയുടെ അർദ്ധനഗ്നമായാ ശരീരത്തെ മേൽമുണ്ട്കൊണ്ട് മറക്കുന്ന അപ്പുവിന്റെ മുഖം അവളുടെ മനസിൽ നിന്നിമാഞ്ഞു.
"ദേവി.... അച്ഛൻ..."
അടച്ചുപിടിച്ച കണ്ണുകൾ
💬 Comments
View all comments