0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 592

നിമിഷനേരം കൊണ്ട് തുറന്ന ചാരു തൊണ്ടയിൽ വന്ന ഉമിനീർ വലിച്ചിറക്കി. അപമാനവും,ലജ്ജയുംകൊണ്ട് അവൾ തലതാഴ്‍ത്തി. പക്ഷെ ഭദ്രയുടെ വാക്കുകൾ ഒരശരീരിപോലെ ചെവിയിൽ മിന്നിമഞ്ഞുകൊണ്ടിരുന്നു.

"ന്നെ നിഗ്രഹിച്ചവരുടെ നാശം കണ്ടേ ഞാൻ മടങ്ങു.."

അച്ഛന്റെ ജീവൻ അപകടത്തിലാണെന്ന് ഉറച്ചു വിശ്വസിച്ച അവൾ ഹരിയോട് കാര്യങ്ങൾ പറഞ്ഞു. പക്ഷെ നിരീശ്വരവാദിയായ ഹരി കേട്ടപാടെ തള്ളിക്കളഞ്ഞു.

"ന്താ ഈ പറയണേ... അച്ഛന്റെ ജീവനോ.. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ... അച്ഛന്റെ കഴുത്തിൽ മഠത്തിൽ തിരുമേനി കെട്ടികൊടുത്ത രക്ഷ കണ്ടിരിക്കിണോ ഇയ്യ്.. അത് മതി അച്ഛന്.. "

പ്രതികാരദാഹിയായ ഭദ്രയുടെ ലക്ഷ്യത്തെ ഭംഗം വരുത്താൻ അവൾ മനക്കലെ ആരുടെയും ശ്രദ്ധപിടിക്കാതെ നിലാവലയം തീർത്ത രാത്രിയിൽ ശിവക്ഷേത്രത്തെ ലക്ഷ്യമാക്കി അച്ഛനെ തിരഞ്ഞു നടന്നു.

പൂർണ്ണചന്ദ്രൻ വിണ്ണിൽ നിന്ന് തനിക്ക് പ്രകാശം ചൊരിയുന്നുണ്ടെന്ന് മനസിലാക്കിയ ചാരു നടത്തത്തിന്റെ വേഗതകൂട്ടി.

നാഗക്കാവ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് ഇടവഴിയിലൂടെ ശിവക്ഷേത്രത്തിന്റെ മുൻപിലെത്തി. ചുറ്റിലും നിലാവിന്റെ വെള്ളിവെളിച്ചം മാത്രം. ഇളംകാറ്റ് അവളുടെ ശരീരത്തെ തലോടികൊണ്ടേയിരുന്നു തണുത്ത രാത്രിയിലും നെറ്റിയിൽ നിന്ന് വിയർപ്പുതുള്ളികൾ പൊഴിയാൻ തുടങ്ങി. നിലാവിന്റെ വെളിച്ചത്തിൽ അവൾക്ക് കാണാമായിരുന്നു തന്റെ നിഴലല്ലാതെ മറ്റാരുടെയോ നിഴൽകൂടെ തനിക്കൊപ്പമുണ്ടെന്ന്.

ചാരു പതിയെ തിരിഞ്ഞു നോക്കി, പക്ഷേ അവളുടെ പിന്നിൽ ആരുമുണ്ടായിരുന്നില്ല... അവൾ മുന്നോട്ട് ചലിച്ചു. ഭയം അവളിൽ കിടന്ന് താണ്ഡവമാടി. പക്ഷെ തന്റെ അച്ഛന്റെ ജീവൻ, അത് കാത്തുരക്ഷിക്കാൻ അവൾ ബാധ്യസ്ഥയാണെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ എവിടെനിന്നോ ധൈര്യം അവളിലേക്കെത്തിചേർന്നു.

മാധവൻ പിന്നിട്ട ഇടവഴികളിലൂടെ ചാരു നടന്ന് ചെറിയ വനത്തിലെത്തി. വള്ളികൾ പടർന്ന് പന്തലിച്ചിരിക്കുന്നു. അവൾ ചുറ്റിലും നോക്കി. നിലാവിന്റെ വെളിച്ചം മാത്രം. ഇലപോലും അനങ്ങാത്ത നിശബ്ദത തന്റെ പിന്നിൽ ചമ്മല ഞെരിയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി..പടർന്നു കിടക്കുന്ന വള്ളികൾക്കു പകരം സർപ്പങ്ങൾ കിടന്നാടുന്നു, ഒന്നും രണ്ടുമല്ല അനേകം സർപ്പങ്ങൾ, ശ്വാസം പിടിച്ചുനിർത്തി അവൾ തന്റെ ചുറ്റിലും നോക്കി നിലാവിന്റെ വെളിച്ചത്തിൽ അതിന്റെ സ്വർണനിറമുള്ള ഫണം വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ അവൾ നിശ്ചലമായിനിന്നു. അൽപ്പ നിമിഷം കഴിഞ്ഞ് പതിയെ അവൾ പിന്തിരിഞ്ഞു നടക്കുന്നു. പ്രകൃതിയുടെ രൂപമാറ്റം ചാരുവിന് ശ്രദ്ധിക്കാനായില്ല, ഇളംകാറ്റ് പതിയെ ആ

💬 Comments

View all comments