Chapter Title : ഭീവി മനസിൽ 14 [നാസിം]
കൊണ്ടാണെന്നു. എനിക്കും വിഷമം ഇല്ലേ ഇക്കാക്ക പക്ഷെ ഇങ്ങനെ ഇരുന്നാൽ ആളുകൾ വല്ലതും പറയും. അതുകൊണ്ട് എന്റെ മോൻ വന്നേ.
അവൾ എന്റെ കൈ പിടിച്ചു വലിച്ചു സ്റ്റേജിന്റെ അടുത്ത് കൊണ്ട് ഇരുത്തി. ഞാൻ എണീച്ചു പോകും എന്നു തോന്നിയത് കൊണ്ട് ആകാം അവൾ എന്റെ കൈ കൂട്ടിപിടിച്ചു ഇരുന്നു. ഇപ്പൊ എല്ലാരും ഫോട്ടോ എടുക്കുവാണ്. എന്റെയും റംസിയുടെയും ഊഴം എത്തിയപ്പോൾ ഞങൾ ഫോട്ടോക് പോസ് ചെയ്ത്. ഞാൻ ഹാളിലേക്കു നോക്കിയപ്പോ ഉമ്മി എന്നെ നോക്കി നില്കുന്നു. പക്ഷെ രാവിലെ ഇണ്ടായ ദേഷ്യം മുഖത്തു കാണുന്നില്ല. ഞാൻ ഒന്നു ഉമ്മിടെ മുഖം നോക്കി ചിരിച്ചു അപ്പൊ ക്യാമറാമാൻ ഫോട്ടോ എടുത്തു. ഞാൻ പോകാൻ നേരം ഒരു കൈ എന്നെ ലോക്ക് ചെയ്തു പിടിച്ചപോലെ. എനിക്ക് മനസ്സിലായി. അത് എന്റെ കുറുമ്പിയുടെ ആണെന്നു.
ഞാൻ ഇപ്പൊ വരാം പണി ഇണ്ട് എന്നുപറഞ്ഞു ഒരുവിധം ഒഴിവാക്കി. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കുന്നുണ്ട്. ഞാനും റംസിയും മാറി ഇരുന്നു.
റംസി,,,, ഇങ്ങനെ ആണെങ്കി എന്നെ ഇപ്പോഴൊന്നും കെട്ടിക്കണ്ട.
ഞാൻ,,, അതെന്താ
റംസി,,,, അപ്പൊ ഇക്കാക്ക് വിഷമം ആകുലേ
ഞാൻ,,, എന്തിന് എനിക്ക് കൊഴപ്പുല്ല.
അവൾ എന്റെ വയറിനു ഒരു ഇടി തന്നു.
ഞാൻ,,, എന്താടി പ്രാന്തി.
റംസി,,,, അപ്പൊ ഞാൻ അവിടന്ന് പോകുന്നത് ഇക്കാക്ക് ഇഷ്ട്ടം ആണല്ലേ.
ഞാൻ,,, നിങ്ങൾ എന്തായാലും കെട്ടി പോകും പിന്നേ ഞാൻ എന്തെങ്കിലും പറഞ്ഞട്ടു കാര്യം ഇണ്ടോ.
റംസി,,,, എന്തായാലും ഞാൻ ഇപ്പൊ സമ്മതികുല
ഞാൻ,,, മ്മ് ഇപ്പൊ ഇങ്ങനെ പറയും
💬 Comments
View all comments