Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]
എന്റെ ഉള്ളിലെ പ്രണയത്തെയും അതിരുകവിഞ്ഞ വികാരങ്ങളെയും കൂടുതൽ ജ്വലിപ്പിച്ചു.
അവളുടെ മുഖത്തേക്ക് വീണു കിടന്ന ആ ചെറിയ മുടിയിഴകൾ എന്റെ വിരലുകൾകൊണ്ട് ഒതുക്കി ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ആ നിമിഷത്തിൽ ഞങ്ങൾക്ക് ഇടയിലെ ദൂരമെല്ലാം ഇല്ലാതായിക്കഴിഞ്ഞിരുന്നു. എന്റെ ഹൃദയമിടിപ്പ് അവളും കേൾക്കുന്നുണ്ടായിരുന്നു.
എന്റെ പ്രാണീനിയായ അവളുടെ കണ്ണുകളിലെ ആഴത്തിലേക്ക് നോക്കിക്കൊണ്ട് ഞാൻ എന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു. അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്തുവെച്ച ആ നിമിഷം...
സമയം അവിടെ സ്തംഭിച്ചുപോയതുപോലെ എനിക്ക് തോന്നി. തെരുവിന്റെ പൊടിപടലങ്ങളിൽ നിന്ന് എന്നിലേക്ക് പറന്നുവന്ന എന്റെ ജീവന്റെ പാതിക്ക്, എന്റെ പ്രണയത്തിന്റെ ആഴം പകർന്നുകൊടുത്ത ആ ആദ്യ ചുംബനത്തിൽ ലോകം തന്നെ മറന്ന് ഞങ്ങൾ ഒന്നായി അലിഞ്ഞുചേർന്നു.
അതവളും ആഗ്രഹിച്ചിരുന്ന പോലെ ആയിരുന്നു
അവളുടെ കൈ എന്നെ ചുറ്റിവരിഞ് അവൾ എന്നിലേക്ക് കൂടുതൽ അടുത്തു
അവളുടെ ചുണ്ടുകളുടെ മധുരവും തേനും ഞാൻ ആവോളം നുകർന്നു
അല്പനേരം ആ പ്രണയനിമിഷത്തിൽ ഞങ്ങൾ പരസ്പരം അലിഞ്ഞുചേർന്നു നിന്നു. പിന്നീട്, അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ഞാൻ പതിയെ പിൻവാങ്ങി. ലജ്ജയോടെ തല താഴ്ത്തി നിന്ന അവളുടെ നെറ്റിയിലേക്ക് ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു വെച്ച് ഒരു സ്നേഹചുംബനം നൽകി.
ഞാൻ മുറിക്ക് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും
പെട്ടെന്ന്, ഭയത്തോടെ വിറയാർന്ന ഒരു ചെറിയ കൈ എന്റെ കൈകളിൽ വന്നു മുറുകി. തിരിഞ്ഞു നോക്കിയപ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു.
വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ എന്നോട് ചോദിച്ചു:
"വ്യോമ ... എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോവുകയാണോ? എനിക്ക്...
💬 Comments
View all comments