0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 22K

എനിക്ക് വല്ലാത്ത ഭയമാകുന്നു..."

.

ഞാൻ അവളുടെ കൈകൾ എന്റെ കൈകളിൽ സുരക്ഷിതമായി കോർത്തുപിടിച്ചുകൊണ്ട് സ്നേഹത്തോടെ പുഞ്ചിരിച്ചു:

"പേടിക്കേണ്ട പ്രിയേ... നീ ഇനിയൊരിക്കലും ഒറ്റയ്ക്കല്ല. ഈ മുറിക്ക് പുറത്ത് നമ്മുടെ വിശ്വസ്തരായ ഭടന്മാർ കാവലുണ്ടാകും. യാതൊരു ആശങ്കയുമില്ലാതെ ധൈര്യമായി ഉറങ്ങിക്കോളൂ...

രാവിലെ ആ സൂര്യവെളിച്ചം പരക്കുമ്പോൾ ഞാൻ വീണ്ടും നിന്റെ അരികിലേക്ക് വരും."

.

എന്റെ വാക്കുകൾ കേട്ട് അവൾക്ക് ചെറിയൊരു ആശ്വാസം ലഭിച്ചു. ഭയം നിറഞ്ഞ ആ മുഖത്ത് പതുക്കെ ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു.

പിന്നീട് അവൾക്ക് യാത്രാമൊഴി ചൊല്ലി, ഞാൻ ആ മുറിവിട്ട് പുറത്തേക്ക് നടന്നു.

ഞാൻ പുറത്തു ഇറങ്ങിയതും പുറത്തുള്ള കാവൽ ഭടന്മാർ എന്നെ ഒന്ന് വണങ്ങി

ഞാൻ അവരോട് ഒന്ന് പുഞ്ചിരിച്ച് മുന്നോട്ട് നടന്നു

കുറച്ച് മുന്നിലെത്തിയപ്പോൾ അതാ നിൽക്കുന്നു രുദ്ര

ഞാൻ ആ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു

പക്ഷെ എനിക്ക് ആ മുഖത്ത് പുഞ്ചിരി കാണാൻ കഴിഞ്ഞില്ല

ഞാൻ ആ മുഖത്തേക്ക് ഒന്നുടെ സൂക്ഷിച്ചു നോക്കി ..ഞാൻ ഒന്ന് ഞെട്ടി

രുദ്രന്റെ മുഖത്ത് ഭയം

ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് വരെ രുദ്രന്റെ മുഖത്തു കാണാത്ത ഒരു ഭാവം

''എന്താ രുദ്ര ...എന്തുപറ്റി ''

ഞാൻ ആശങ്കയോടെ ചോദിച്ചു

''വാഗ ...വാഗ .. വന്നിട്ടുണ്ട് ''

രുദ്ര പരിഭ്രമത്തോടെ പറഞ്ഞു

അത് കേട്ട് ഞാൻ വീണ്ടും ഞെട്ടി

ഇന്ന് കൊട്ടാരത്തിൽ മുഴുവൻ ഞെട്ടലാണല്ലോ എന്നും ചിന്തിച്ചു പതിയെ രാജ സദസ്സിലേക്ക് നടന്നു

എങ്കിലും എന്തിനായിരിക്കും ''വാഗ'' വന്നത്

ഇരുപത്തിമൂന്നു വർഷമായി പൂജയിൽ മുഴുകിയ മഹാ മാന്ത്രികൻ

💬 Comments

View all comments