0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 22.3K

ഇപ്പോൾ ഇവിടെ വരണമെങ്കിൽ അതിനു തക്കതായ എന്തെങ്കിലും കാരണം കാണും

ഇനി എന്നോട് എന്തെങ്കിലും പറയാനാകുമോ ?..

ദിവസങ്ങൾ മുൻപ് മാത്രം കേട്ട് പരിചയമുള്ള ആ വ്യക്തിയെ രുദ്രൻ പറഞ്ഞതിലൂടെ

ആവോളം മനസ്സിലാക്കിയിരുന്നു

അന്ന് അദ്ദേഹത്തെ കാണാനും ആഗ്രഹിച്ചിരുന്നു

അതിത്ര പെട്ടെന്ന് പ്രതീക്ഷിച്ചിട്ടുമില്ല

അങ്ങിനെ എന്തൊക്കെയോ ആലോചിച്ച് ഞാൻ രാജ സദസ്സിലേക്ക് പതിയെ കയറി ചെന്നു

ഒരുപാട് പേര് അവിടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു

അച്ഛൻ സിംഹാസനത്തിൽ ഉപവിഷ്ടനാണ് ..അടുത്ത് തന്നെ അമ്മയും

എല്ലാവരുടെ മുഖത്തും ഒരേ ഭാവം ...അതിൽ അല്പം ഭയം കലർന്നിട്ടുണ്ട്

ഞാൻ രാജ സദസ്സിലേക്ക് കയറിചെന്നതും എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക് തിരിഞ്ഞു

അതോടെ ഞാൻ ഒന്ന് നിന്നു ...പതിയെ പിറകിലേക്ക് നോക്കി രുദ്ര അവൻ കൂടെ തന്നെ ഉണ്ട് മുഖത്തെ ഭാവം എല്ലാവരെയും പോലെ തന്നെ

എന്റെ ജീവിതത്തിൽ ആദ്യമായി രുദ്രന്റെ മുഖത്തേക്കു കാണുന്ന ആ ഭാവം എന്നെ

തികച്ചും അത്ഭുദപ്പെടുത്തിയിരുന്നു

പെട്ടെന്ന് സദസ്സിൽ നിന്ന് ഒരാൾ എഴുന്നേറ്റു എന്റെ നേരെ വന്നു

അയാൾ എഴുന്നേറ്റപ്പോൾ സദസ്സിലുണ്ടായിരുന്ന മുഴുവൻ പേരും എഴുന്നേറ്റു

അതെന്തിനാ എന്ന ഒരു ചോദ്യം എന്റെ പുരികത്തിൽ വന്നു നിന്നു

ഞാൻ എന്റെ നേരെ നടന്നു വരുന്ന ആളെ നോക്കി

ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആളെ ബോധ്യമായി

''വാഗ '' രുദ്രൻ പറഞ്ഞ മഹാ മാന്ത്രികനായ ''വാഗ ''

ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ അദ്ദേഹത്തെ നേരിൽ കാണുന്നത്. ആ കാഴ്ച എന്റെ ഉള്ളിൽ ഒരു നിമിഷം അമ്പരപ്പും ചെറിയൊരു ഭയവും നിറച്ചു.

അദ്ദേഹത്തിന്റെ രൂപവും ഭാവങ്ങളും ഒരേസമയം വിസ്മയകരവും ഭയാനകവുമായിരുന്നു:

💬 Comments

View all comments