0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 22.3K

കാലങ്ങളായുള്ള കഠിനമായ തപസ്സും സൂര്യവെളിച്ചം കാണാത്ത ഏകാന്തതയും അദ്ദേഹത്തിന്റെ ശരീരത്തെ പൂർണ്ണമായി മാറ്റിമറിച്ചിരുന്നു. നീണ്ട് വളർന്ന കട്ടികൂടിയ വെളുത്ത താടിയും, തലമുട്ടോളം അഴിഞ്ഞുകിടക്കുന്ന പാൽനരച്ച മുടിയും അദ്ദേഹത്തിന്റെ മുഖത്തിന്റെ വലിയൊരു ഭാഗവും മറച്ചിരുന്നു.

എങ്കിലും ആ മുടികൾക്കിടയിലൂടെ പുറത്തേക്ക് നോക്കുന്ന ആ കണ്ണുകൾ... അവ കനലുകൾ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. ശരീരത്തിലെ ഞരമ്പുകളും അസ്ഥികളും വലിഞ്ഞുമുറുകി, വായുവിൽ മാത്രം ജീവിക്കുന്ന ഒരു യോഗിയെപ്പോലെയായിരുന്നു ആ ശരീരം.

അരയിൽ കറുത്ത വസ്ത്രവും കഴുത്തിലും കൈകളിലും രുദ്രാക്ഷമാലകളും ധരിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഭാവങ്ങളിൽ സാധാരണ മനുഷ്യരുടെ വികാരങ്ങളോ ഭയമോ ഒട്ടുമില്ലായിരുന്നു. പകരം പ്രപഞ്ചത്തിന്റെ ഗൂഢമായ രഹസ്യങ്ങൾ അറിയുന്ന ഒരാളുടെ അലൗകികമായ ശാന്തതയും, ഏതു നിമിഷവും ഏത് അദൃശ്യ ശക്തിയെയും നിയന്ത്രിക്കാൻ കഴിയുന്ന ഒരു മാന്ത്രികന്റെ തീക്ഷ്ണതയും ആ മുഖത്ത് പ്രകടമായിരുന്നു.

അദ്ദേഹം നിശബ്ദനായി എന്റെ അടുത്തേക്ക് പതുക്കെ നടന്നു വന്നു. ഭൂമിയോട് ചേർന്നുറയ്ക്കുന്ന അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റവും, ആ കണ്ണുകളിലെ കറുത്ത തിളക്കവും എന്നെ സ്തംഭിപ്പിച്ചു നിർത്തി.

എനിക്കരികിൽ വന്ന് നിന്നു കൊണ്ട്, ആ അദൃശ്യ ശക്തിയുടെ പ്രകമ്പനം പോലെ അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കി.

ഞാനാ ചുവന്ന തീപ്പൊരി പോലെയുള്ള കണ്ണുകളിലേക്ക് നോക്കി

എന്റെ ഉള്ളിൽ എവിടെ നിന്നോ ഭയം വന്ന് നിറയുന്നത് ഞാൻ അറിഞ്ഞു

''കുഞ്ഞേ ''

എന്നെ നോക്കി അദ്ദേഹം വിളിച്ചു

ആ വിളി ഒരു ലാളനയുടെ ആയിരുന്നെങ്കിലും ...ആ ശബ്ദ ഗാംഭീര്യത്തിൽ ഞാൻ ഒന്ന് വിറച്ചു

''ഗുരോ ''

ഞാൻ ആ വിളിക്ക് ഉത്തരം നൽകി

അദ്ദേഹത്തിന്റെ മുഖത്തു എന്തോ ഒരു ഭാവം മിന്നി മറഞ്ഞു

മുഖത്തെ രോമങ്ങൾ

💬 Comments

View all comments