Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]
''കുഞ്ഞേ നീ പോയി വിവാഹത്തിന് അവളുടെ സമ്മതം വാങ്ങുക ''
അദ്ദേഹം എന്നോട് പറഞ്ഞു
ഞാൻ അച്ഛനെ നോക്കി
അച്ഛനും അമ്മയും തലയാട്ടി സമ്മതം തന്നു
ഞാൻ അവളുടെ മുറിയിലേക്ക് തിരിഞ്ഞു
എന്നെ അനുഗമിച്ച് രുദ്രനും
"രുദ്രാ ..."
ഗുരു വളരെ ഗാംഭീര്യത്തോടെ വിളിച്ചു
രുന്ദ്രൻ ഒരു ഭയപ്പാടോടെ തിരിഞ്ഞു ...കൂടെ ഞാനും
''നിനക്ക് ഇനി വിശ്രമമില്ല രുദ്ര..
നീ ഇപ്പോഴും ഇവരുടെ കൂടെ ഉണ്ടാവണം
നിന്റെ ഇമ വെട്ടുന്ന സമയം പോലും നീ ചരുക്കണം
ശത്രുക്കൾ ശക്തരാണ് ''
രുദ്രൻ പതിയെ തല ഒന്നിളക്കി സമ്മതിച്ചു
ഇത്രയും പറഞ്ഞ് അദ്ദേഹം അച്ഛന്റെ അടുത്തേക്ക് നടന്നു
ഞങ്ങൾ എന്റെ പ്രണയിനിയുടെ മുറി ലക്ഷ്യമാക്കിയും
ഗുരുവിന്റെ നിഗൂഢമായ വാക്കുകൾ തന്ന അമ്പരപ്പോടെയാണ് ഞാൻ രാജസദസ്സിൽ നിന്നും തന്റെ പ്രാണപ്രിയയുടെ മുറിയിലേക്ക് തിരികെ നടക്കുന്നത്.
രാജസദസ്സിൽ വെച്ച് ഗുരു പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ വലിയൊരു പ്രകമ്പനം സൃഷ്ടിച്ചിരുന്നു
അവളുടെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ അവൾ ജനലരികിൽ നിന്ന് പുറത്തേക്ക് നോക്കുകയായിരുന്നു. എന്നെ കണ്ടതും അവളുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു
.
ഞാനും അവളോടൊപ്പം ആ ജനലരികിൽ ചെന്ന് നിന്ന് പുറത്തേക്ക് നോക്കി അവളോട് പറഞ്ഞു
"പ്രിയേ... നമ്മുടെ ജീവിതം നമ്മൾ വിചാരിച്ചതിലും വേഗത്തിൽ ഒരു പുതിയ അധ്യായത്തിലേക്ക് കടക്കാൻ പോവുകയാണ്."
അവൾ സംശയത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കി.
.
"വ്യോമാ ... എന്താണ് താങ്കൾ പറയുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ?
അങ്ങ് എന്തോ വലിയ ചിന്തയിലാണല്ലോ..."
അവൾ അമ്പരപ്പോടെ ചോദിച്ചു
.
"ഒരു പ്രശ്നവുമില്ല.
💬 Comments
View all comments