0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 22.5K

പക്ഷേ ഒരു സന്തോഷവാർത്തയുണ്ട്. നമ്മുടെ രാജഗുരു കൊട്ടാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. നമ്മൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, എന്റെ ജീവിതത്തിലെ നിന്റെ സ്ഥാനത്തെക്കുറിച്ചും അറിഞ്ഞപ്പോൾ ഗുരുജി പറഞ്ഞത് ഒന്നേയുള്ളൂ...

നമ്മുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തണം എന്ന്!"

ഞാൻ അവളോടായി പറഞ്ഞു

.

ആ വാക്കുകൾ കേട്ടതും അവൾ വിസ്മയത്തോടെ കണ്ണുകൾ വലുതാക്കി എന്നെ നോക്കി നിൽക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്ത കേട്ട അമ്പരപ്പ് അവളുടെ മുഖത്ത് വ്യക്തമായിരുന്നു.

"വിവാഹമോ? ഇത്രയും പെട്ടെന്നോ? ... ഞാൻ... ഒരു സാധാരണ തെരുവ് പെൺകുട്ടിയായ എന്നെ ഈ കൊട്ടാരത്തിലെ രാജകുമാരൻ ഇത്രയും വേഗം താലി ചാർത്തി സ്വന്തമാക്കുമെന്നോ? എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല..."

അതും പറഞ്ഞ അവൾ അഷ്ചൊര്യത്തോടെ എന്നെ നോക്കി

.

"ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, പ്രിയേ. നീ എന്റെ രാജ്ഞിയാണ്. അതിന് ഇനി നാളുകൾ നീട്ടിക്കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വരാനിരിക്കുന്ന മംഗളമുഹൂർത്തത്തിൽ നീ എന്റെ സ്വന്തമാകും.

എന്റെ ജീവിതത്തിന്റെയും ഈ രാജ്യത്തിന്റെയും സർവ്വ സൗഭാഗ്യങ്ങളും നിന്റേതായി മാറും."

ഞാനവൾക്കു മറുപടി കൊടുത്തു

.

എന്റെ വാക്കുകളിൽ നിറഞ്ഞ സത്യസന്ധതയും സ്നേഹവും കണ്ടപ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി. ആ അമ്പരപ്പെല്ലാം മാറി, അതിരറ്റ ആനന്ദത്തോടെ അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.

"എന്റെ ജന്മം ധന്യമായി വ്യോമ ... സ്വപ്നത്തിൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത ഈ വലിയ ഭാഗ്യം എനിക്ക് തന്നതിന് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല.

താങ്കളുടെ നിഴലായി, ജീവന്റെ പാതിയായി ജീവിക്കാൻ ഞാൻ പൂർണ്ണമനസ്സോടെ സമ്മതിക്കുന്നു."

അവൾ സന്തോഷത്തോടെ എന്നോട് പറഞ്ഞു

💬 Comments

View all comments