0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 22.5K

അത് കേട്ട എന്റെ ഉള്ളു നിറഞ്ഞു

ഞാൻ എന്റെ രണ്ട് കയ്യും കൊണ്ട് അവളുടെ മുഖം കോരിയെടുത്തു നിലാവിന്റെ പ്രകാശം പരന്ന നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി

അവളുടെ മുഖത്തേക്ക് നോക്കി

കണ്ണുകളടച്ച് ചെറു പുഞ്ചിരിയോടെ എന്റെ ചുംബനം ആസ്വദിച്ച് നിക്കുന്ന അവളുടെ മുഖം എന്റെ ഉള്ളു നിറച്ചു

ഞാൻ എന്റെ അധരങ്ങളെ അവളുടെ അധരങ്ങളിലേക്ക് അടുപ്പിച്ചു ...അവൾ ചെറുതായൊന്ന് വിറച്ചത് ഞാൻ അറിഞ്ഞു

അവൾ എന്നെ ചുറ്റി വരിഞ്ഞ് എന്നിലേക്ക് കൂടുതൽ അടുത്തു

ആ ജനലരികിൽ പാൽ നിലാവിന്റെ വെട്ടത്തിൽ ഞങ്ങളുടെ അധരങ്ങൾ ഒന്നായി

ഞങ്ങളുടെ ശ്വാസഗതി വളരെ വേഗത്തിലായി

അവൾ എന്നെ ചുറ്റിയ കൈ ഒന്നുടെ മുറുക്കി ... എന്നിലേക്ക് കൂടുതൽ അലിയുന്ന പോലെ അടുത്തു

ഞങ്ങൾ രണ്ടു പേർക്കും ശ്വാസം എടുക്കാൻ ബുദ്ദിമുട്ട് തോന്നി

ഞങ്ങളുടെ അധരങ്ങൾ പതിയെ അകന്നു

ഞാനാ കണ്ണുകളിലേക്ക് നോക്കി

പൂർണ മനസ്സോടെ എന്നിലേക്ക് അലിയാൻ വെമ്പുന്ന എന്തോ ഒന്ന് ഞാനാ കണ്ണിൽ കണ്ടു

എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല

ഞങ്ങൾ കുറെ നേരം കണ്ണുകളിലേക്ക് നോക്കി നിന്നു

പിന്നെ അവളോട് ഉറങ്ങാൻ പറഞ്ഞ് ഞാൻ പതിയെ നിറഞ്ഞ പുഞ്ചിരിയോടെ അവളിൽ നിന്ന് അകന്നു

ഞാൻ അകലുമ്പോൾ ആ മുഖത്തുള്ള പുഞ്ചിരി പതിയെ മാഞ്ഞു മുഖത്തു ഒരു കാർ മേഘം മൂടുന്നത് പോലെ തോന്നി

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ആ ചുവന്ന കവിളിൽ അമർത്തി ഒരു ചുമ്പനം നൽകി തിരിഞ്ഞു നടന്നു

വാതിൽക്കൽ എത്തിയ ഞാൻ അവളെ തിരിഞ്ഞു നോക്കി

ആ പുഞ്ചിരി ആ സുന്ദരമായ മുഖത്തു

💬 Comments

View all comments