0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 22.5K

തിരിച്ചു വന്നിരിക്കുന്നു ...ഇമ വെട്ടാതെ എന്നെയും നോക്കി നിൽക്കുന്ന എന്റെ പെണ്ണിന് തിരിച്ചു ഒരു പുഞ്ചിരി നൽകി ഞാൻ വാതിൽ കടന്നു നടന്നു

.

പുറത്തു എന്നെയും കാത്ത് രുദ്രൻ നിൽക്കുന്നുണ്ട്

ഗൗരവമുള്ള മുഖ ഭാവം തന്നെ

വലിയ ഗൗരവത്തിൽ തെന്നെയാണ് രുദ്രനെ നോക്കി ഗുരു ആജ്ഞാപിച്ചത്

അവളുടെ സമ്മതം ഞാൻ അച്ഛനെയും അമ്മയെയും അറിയിച്ചു

അവർക്കും സന്തോഷമായി

ആ രാത്രി അങ്ങിനെ കഴിഞ്ഞുപോയി

പിറ്റേന്ന് എഴുന്നേറ്റു വാതിൽ തുറന്ന ഞാൻ അമ്പരന്നു

എന്റെ വാതിലിനു മുന്നിൽ ആയുധ ദാരികളായ കുറെ ഭടന്മാർ

അവരുടെ നേത്രത്വം പോലെ രുദ്രനും

ഞാൻ പതിയെ പുറത്തിറങ്ങി ചുറ്റുഭാഗവും ഒന്ന് കണ്ണോടിച്ചു

കൊട്ടാരത്തിന്റെ കാവൽ ശക്തിപ്പെടുത്തിയിട്ടുണ്ട്

പീരങ്കികളും കുതിര പടയാളികളും സജ്ജരാണ്

''എന്താ രുദ്ര ഇത്രയും കാവൽ ... യുദ്ധ സാഹചര്യം എന്തെങ്കിലും ''

ഞാൻ രുദ്രനെ നോക്കി ചോദിച്ചു

''രാജാവിന്റെ കല്പനയാണ് വ്യോമ ''

രുദ്രന്റെ മറുപടി

ഞാൻ ഒന്നും മിണ്ടിയില്ല

ഞാൻ നേരെ എന്റെ പ്രണയിനിയുടെ അടുത്തേക്ക് നടന്നു ...

പുറകെ രുദ്രന് കുറച്ചു പടയാളികളും

അവളുടെ മുറിയുടെ അടുത്തും സ്ഥിതി മറ്റൊന്നല്ല

കുറെ ആയുധദാരികളായ പടയാളികൾ

എന്നെ കണ്ടതും അവരൊന്ന് വണങ്ങി ...ഞാനൊരു പുഞ്ചിരിയോടെ അകത്തേക്ക് നീങ്ങി

വാതിൽ തുറന്ന് അകത്ത് കയറി

അവൾ ഭക്ഷണം കഴിക്കുന്നു

അടുത്തു തന്നെ ബഹുമാനത്തോടെ നിൽക്കുന്ന തോഴിമാർ

ഞാൻ അങ്ങോട്ട് നടന്നു ...എന്നെ കണ്ട അവൾ എഴുന്നേറ്റു

ഞാൻ പുഞ്ചിരിയോടെ ഇരിക്കാൻ ആംഗ്യം കാണിച്ചു

അവൾ ഇരുന്നു ...ഞാൻ അവളുടെ അടുത്തെത്തി ആ മുഖത്തേക്ക് നോക്കി

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു

💬 Comments

View all comments