Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]
മറ്റൊരു കാര്യം കൂടെ ബോധിപ്പിച്ചു
.''എനിയ്ക്കു അവളെയും കൊണ്ട് ചന്തയിലും അവളുടെ ഗ്രാമത്തിലും ഒന്ന് പോവണം''
.
'' വേണ്ട മോനെ ...ഇങ്ങനെ ഒരു സാഹചര്യത്തിൽ അവിടെ പോകുന്നത് ആപത്താണ് ''
അച്ഛൻ വിലക്കി
.
''എന്തെ ഇപ്പൊ ഇങ്ങനെ തോന്നാൻ ''
'അമ്മ എന്നെ നോക്കി ചോദിച്ചു
.
''അമ്മേ... എന്റെ പെണ്ണിനെ ഇത്രയും കാലം ശാപം നിറഞ്ഞവൾ എന്ന് മുദ്രകുത്തി അവളെ വേദനിപ്പിച്ച , അവളെ പട്ടിണിക്കിട്ട ,ജോലി കൊടുക്കാത്ത ,അവളെ കൂടെ നിന്ന് കച്ചവടം ചെയ്യാൻ സമ്മതിക്കാത്ത ആളുകളുടെ ഇടയിലൂടെ അവളെ എനിക്ക് എന്റെ രാജകുമാരിയായിട്ട് കൊണ്ട് പോവണം
ആരെയും വേദനിപ്പിക്കാനല്ല ,,അവൾക് വന്ന ഭാഗ്യം കണ്ട് ഇനി അവർ മറ്റാരോടും ഇങ്ങനെ ചെയ്യാതിരിക്കാൻ ''
അത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു
അത് കേട്ട അച്ഛൻ ഒന്ന് പുഞ്ചിരിച്ചു രുദ്രനെ നോക്കി
വ്യോമാ ... നമുക്ക് പോകാം
രുദ്രൻ പറഞ്ഞു
അച്ഛനും അമ്മയ്ക്കും ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞ ഞാൻ തിരിഞ്ഞു നടന്നു
പുറത്തെത്തിയ രുദ്രൻ എന്നെ നോക്കി
ഞാൻ രുദ്രനോട് ഒരു കാര്യം പറഞ്ഞു ... രുദ്രൻ പതിയെ പുഞ്ചിരിച്ചു
ഇപ്പോൾ വരാം എന്നും പറഞ്ഞു എന്റെ കൂടെ
കുറച്ചു ഭടന്മാരെ അയച്ചു
''അത് സുന്ദരമായി പൊതിഞ്ഞെടുത്തോളു ''
ഞാൻ രുദ്രനോട് വിളിച്ച് പറഞ്ഞു
ഞാൻ കൊട്ടാരത്തിലെ തോഴിമാരെ വിളിച്ചു അവരോടായി പറഞ്ഞു
''നഭസ്യ ...അവളെ അണിയിച്ചൊരുക്കണം
ആര് കണ്ടാലും അവളെ നോക്കി നിൽക്കുന്ന രീതിയിൽ വേണം അവൾ
ഒരു രാജകുമാരിയെ പോലെ തന്നെ
വേഗം ചെല്ലൂ ...''
അവർ
💬 Comments
View all comments