0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 22.7K

കുതിരയുടെ അരികിലേക്ക് ഞാൻ അവളെ ആനയിച്ചു. കൊട്ടാരത്തിന്റെ വായുവും ആചാരങ്ങളും ആ മുഖത്ത് അത്ഭുതം നിറച്ചിരുന്നുവെങ്കിലും, എന്നെ നോക്കിനിന്ന ആ കണ്ണുകളിൽ ഇപ്പോൾ ചെറിയൊരു ഭയത്തിന്റെ നിഴൽ വീണിട്ടുണ്ടായിരുന്നു.

കാടുകളും മലകളും താണ്ടാൻ പാകത്തിന് തലയെടുപ്പോടെ നിൽക്കുന്ന ആ വലിയ കുതിരയെ അവൾ ഇതുപോലെ അടുത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. അതിന്റെ ജീവനുള്ള ശരീരത്തിന്റെ ചൂടും, ഇടയ്ക്കിടെ കാലുകൾ മണ്ണിലുരസുന്ന ശബ്ദവും കേട്ട് അവൾ അറിയാതെ എന്റെ കൈകളിൽ കൂടുതൽ മുറുകിപ്പിടിച്ചു.

"വ്യോമാ ..... ഇതിന്റെ പുറത്തുകയറി ഇരിക്കാൻ എനിക്ക് പേടിയാകുന്നു... ഞാൻ വീണുപോയാലോ?"

അവൾ ഭയത്തോടെ എന്നോട് പറഞ്ഞു

ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ തോളിൽ സ്നേഹത്തോടെ തട്ടി:

"പേടിക്കേണ്ട പ്രിയേ... എന്റെ കൈകൾക്കുള്ളിൽനീ ഇപ്പോഴും സുരക്ഷിതമായിരിക്കും . ഈ ലോകത്തിലെ സകല ആപത്തുകളിൽ നിന്നും നിന്നെ ഞാൻ കാക്കുന്നതുപോലെ, ഈ യാത്രയിലും ഞാൻ നിനക്ക് കാവലായി ഒപ്പമുണ്ടാകും."

ഞാൻ അവൾക് ധൈര്യം പകർന്നു

എന്റെ ആശ്വാസവാക്കുകൾ കേട്ട് അവൾ ആഴത്തിൽ ഒന്ന് ശ്വാസമെടുത്ത് ധൈര്യം സംഭരിച്ചു. പിന്നീട്, വിറയ്ക്കുന്ന വിരലുകളോടെ എന്റെ തോളിൽ പിടിച്ച് അവൾ ആ കുതിരയുടെ പുറത്തേക്ക് പതുങ്ങനെ കയറിപ്പറ്റി.

ആ പുതിയ അനുഭവത്തിന്റെ അമ്പരപ്പും ചെറുവിറയും അവളുടെ മുഖത്ത് അപ്പോഴും മാഞ്ഞിരുന്നില്ല.

അവളോടൊപ്പം ഞാനും കുതിരപ്പുറത്തു കയറി അവൾക് പിറകിലായി ഇരുന്നു

എന്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചു

അപ്പോൾ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി

ആ മുഖത്ത് സന്തോഷവും അതിലേറെ അത്ഭുദവും ഉണ്ടായിരുന്നു

അങ്ങനെ ഞങ്ങൾ യാത്ര തുടർന്നു

ഇടവഴികളും ,കവലകളും എല്ലാം കടന്ന് യാത്ര നീളുകയാണ്

എല്ലാ സ്ഥലത്തും ഭടന്മാർ

💬 Comments

View all comments