0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 22.7K

കാവൽ ഉണ്ട്

അവൾ ചെറിയ കുഞ്ഞിനെ പോലെ അത്ഭുതത്തോടെ ചുറ്റുപാടും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്

ആ മുഖം മുഴുവൻ സന്തോഷം കൊണ്ട് തുടിച്ചിട്ടുണ്ട് ..ഞാൻ പുറകിലാണെങ്കിലും അതെനിക്കറിയാൻ പറ്റുന്നുണ്ട്

ആളുകളുടെ കണ്ണുകൾ ഞങ്ങളെ തന്നെ നോക്കി നില്കുന്നു

പലരും ചെയ്യുന്ന ജോലി നിർത്തി വെച്ച് ഞങ്ങളിലേക്ക് തന്നെ കണ്ണും നട്ട് ഇരിക്കുന്നു

അങ്ങനെ ഞങ്ങൾ അന്നത്തെ ചന്തയുടെ ഭാഗത്തു എത്തി

കുറെ ഭടന്മാർ ഉണ്ട്

ഞങ്ങൾ ചന്തയുടെ അകത്തേക്ക് കയറി

അവളെ കണ്ട പലരും അന്താളിച് നോക്കുന്നത് ഞാൻ കണ്ടു ,ചിലർ മൂക്കത്ത് വിരൽ വെച്ചിരിക്കുന്നു

അതെല്ലാം കണ്ട എനിക്ക് ചിരി പൊട്ടി

ഉള്ളിൽ പൊട്ടിച്ചിരിച്ച് പുറമേക്ക് അത് പുഞ്ചിരി മാത്രമാക്കി

അവൾ ചുറ്റുപാടും നോക്കി പലരോടും സന്തോഷത്തോടെ ചിരിക്കുകയും

ചിലരോട് കൈ കാണിച്ച പരിചയം പുതുക്കുകയും ഒക്കെ ഉണ്ടായിരുന്നു

അങ്ങനെ ഞങ്ങൾ അവൾ കച്ചവടം ചെയ്ത ഭാഗത്തു എത്തി

അവിടേക്ക് നോക്കിയ അവൾ പെട്ടെന്ന് എന്റെ കയ്യിൽ ഒന്ന് മുറുക്കി പിടിച്ചു

ഞാനാ മുഖത്തേക്ക് എത്തി നോക്കി

ആ പുഞ്ചിരി മാഞ്ഞിരിക്കുന്നു

''എന്ത് പറ്റി പ്രിയേ ''

ഞാൻ അവളോട് ചോദിച്ചു

''അതായിരുന്നു എന്റെ സ്ഥലം ... ആളുകൾ അധികം വരാത്ത..ആരും നോക്കാത്ത ..

ഞാൻ വിശപ്പ് സഹിച്ചു കുനിഞ്ഞിരിക്കുന്ന ഇടം ''

അവൾ കച്ചവടം ചെയ്തിരുന്ന ഭാഗത്തേക്ക് വിരൽ ചൂണ്ടി സങ്കടത്തോടെ എന്നോട് പറഞ്ഞു

അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു

''അതാണ് എനിക്ക് ഈ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടം ...എന്റെ ജീവനായ ഈ രാജകുമാരിയെ എനിക്ക് സമ്മാനിച്ച സ്ഥലം ''

ഞാൻ അവളെ

💬 Comments

View all comments