Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]
മുഖത്തു കാണുന്നുണ്ട്
അതവൾ അദ്ദേഹത്തോട് പുഞ്ചിരിച്ചു കൊണ്ട് ചോദിക്കുകയും ചെയ്തു
''കുഞ്ഞേ ..എനിക്ക് ഇപ്പോൾ കൊട്ടാരത്തിലാണ് ജോലി ...വലിയ ഭാരമില്ലാത്ത ജോലിയുമാണ് ... യുവരാജാവ് കനിഞ്ഞതാണ് ''
അദ്ദേഹം അതിനു സൗമ്യമായി മറുപടി പറഞ്ഞു
അത് കേട്ട അവൾ അത്ഭുദത്തോടെ എന്റെ മുഖത്തു നോക്കി
ഞാൻ അവളെ നോക്കി പിഞ്ചിരിച്ചു ..കണ്ണൊന്ന് ഇറുക്കി കാണിച്ചു
ഞാൻ ഉടനെ രുദ്രനെ നോക്കി ...
രുദ്രൻ എനിക്ക് ആ ഭംഗിയായി പൊതിഞ്ഞ സമ്മാന പൊതി തന്നു .... ഞാനത് വാങ്ങി അവൾക്കു നേരെ നീട്ടി അദ്ദേഹത്തിന് കൊടുക്കാൻ പറഞ്ഞു
അവൾ ഒരു അമ്പരപ്പോടെ എന്നെ നോക്കി അത് വാങ്ങി
സന്തോഷത്തോടെ അദ്ദേഹത്തിന് നീട്ടി
അദ്ദേഹം രണ്ടു കയ്യും നീട്ടി നിറ കണ്ണുകളോടെ ആ സമ്മാനം വാങ്ങി
ഞങ്ങൾ സ്നേഹത്തോടെ അദ്ദേഹത്തോട് യാത്രപറഞ്ഞ് കൊട്ടാരത്തിലേക്ക് മടങ്ങി
പിന്നെ അവൾ കൊട്ടാരത്തിൽ എത്തുന്നത് വരെ എന്നോടൊന്നും മിണ്ടിയില്ല ..
പക്ഷെ എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്നിരുന്നു ...എന്റെ കയ്യിൽ മുറുകെ പിടിച്ചു
കൊട്ടാരത്തിൽ എത്തി ഞാൻ അവളെ തോഴിമാരോടൊപ്പം മുറിയിലേക്ക് പറഞ്ഞയച്ചു
ഞാൻ അല്പം കഴിഞ്ഞ വരാം എന്നും പറഞ്ഞു
അല്പം അകഴിഞ്ഞ ഞാൻ അവളുടെ മുറിയിലേക്ക് കടന്നു ചെന്നു
അവൾ ജനലരികിൽ എന്തോ ചിന്തയിൽ മുഴുകി പുറത്തേക്ക് നോക്കിയിരിക്കുകയാണ്
എന്നെ കണ്ടതും എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ ചുറ്റി വരിഞ്ഞു ..എന്റെ നെഞ്ചിലേക്ക് തല താഴ്ത്തി കരഞ്ഞു
അവളുടെ ഈ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞാനൊന്നമ്പരന്നു
പിന്നെ അവളുടെ മുഖം എന്റെ കയ്യിൽ കോരി എടുത്ത് അവളോട് ചോദിച്ചു
''എന്തിനാ എന്റെ
💬 Comments
View all comments