Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]
ചോദിച്ചു:
"വ്യോമാ ... ഇതെന്റെ കൂര തന്നെയാണോ? ഞാൻ ഒരുപാട് കണ്ണുനീർ പൊഴിച്ച, ഒരു പിടി അന്നത്തിന് വേണ്ടി കഷ്ടപ്പെട്ട ആ പഴയ സ്ഥലമാണിത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
ഇത്രയും വലിയൊരു അത്ഭുതം എങ്ങനെയാണ് എനിക്കുവേണ്ടി ചെയ്യാൻ തോന്നിപ്പിച്ചത്?"
ഞാൻ അവളുടെ അരികിലേക്ക് ചെന്ന്, അവളുടെ കണ്ണീർ തുടച്ചുകൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു:
"നീ കഷ്ടപ്പെട്ട ആ കാലത്തിന്റെ ഓർമ്മകളെ മായ്ച്ചുകളയാൻ എനിക്ക് കഴിയില്ല പ്രിയേ... പക്ഷേ, നിന്റെ പഴയ വേദനകളെല്ലാം മറന്ന് ഇനിമുതൽ പുഞ്ചിരിയോടെ ഓർക്കാൻ പാകത്തിൽ ഈ ഇടത്തെ ഒരു സ്വർഗ്ഗമാക്കി മാറ്റണമെന്ന് എനിക്ക് തോന്നി.
നിന്റെ ആ ചെറിയ കൂര ഇനിമുതൽ നമ്മുടെ സ്നേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന കൊച്ചുകൊട്ടാരമാണ്."
ആ വാക്കുകൾ കേട്ട് അവൾ സന്തോഷം കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. പഴയ ആ കഷ്ടപ്പാടുകളുടെ ഓർമ്മകളെയെല്ലാം ആ മനോഹരമായ പൂന്തോട്ടത്തിന്റെ സുഗന്ധം അപ്പോഴേക്കും പൂർണ്ണമായി മാറ്റിമറിച്ചിരുന്നു.
അവൾ പിറകിലേക്ക് നടന്ന് അവളുടെ വിശപ്പകറ്റിയ ഞാവൽ പഴ മരങ്ങളെ നോക്കി നെടുവീർപ്പിട്ടു
പിന്നെ ഞങ്ങൾ നേരെ നടന്ന് അവളുടെ വീടിനു അടുത്തുള്ള ഒരു വൃദ്ധനായ മനുഷ്യന്റെ അടുത്തെത്തി
അദ്ദേഹമായിരുന്നു എന്റെ പെണ്ണിന്റെ വിശപ്പകറ്റാൻ സഹായിച്ചിരുന്നത്
അദ്ദേഹത്തിന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും പലപ്പോഴും
അവൾക് അദ്ദേഹം ഭക്ഷണം കൊടുത്തിട്ടുണ്ട്
ഈ ഗ്രാമത്തിൽ എനിക്കേറ്റവും സ്നേഹവും ബഹുമാനവും ഉള്ള മനുഷ്യൻ
ഞങ്ങളെ കണ്ട അദ്ദേഹം കൂപ്പു കൈകളോടെ ഞങ്ങള്ക് മുന്നിലേക്ക് വന്നു
അവൾ അദ്ദേഹത്തെ നോക്കി
കുറച്ചു ദിവസം മുന്നേ വരെ കണ്ട എന്റെ അയൽവാസിയായ ക്ഷീണിച്ച ആളല്ല
അല്പം കൂടെ ഉന്മേഷം ആ
💬 Comments
View all comments