0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 49.9K

മനു പതിയെ കള്ള് കുടി സങ്കേതത്തിലേക്ക് നടന്നു, അഭിയും അക്കവും അച്ചുവും സൈഡ് ആയിട്ടുണ്ട്, വാളു വെച്ചതിന്റെ രൂക്ഷഗന്ധം അന്തരീക്ഷത്തിൽ പടർന്നിരിക്കുന്നു, ഒരു ബോട്ടിൽ പൂർണ്ണമായും തീർത്തിട്ടുണ്ട്, രണ്ടാമത്തെതിന്റെ പകുതിയിലേറെ തീർത്തിട്ടുണ്ട്,

"ഈ പന്നികൾ കുടിച്ചു മരിക്കാൻ വന്നതാണ്, നാളെയും കൂട്ടിച്ചുടെ" മനസ്സിൽ പറഞ്ഞുകൊണ്ട് മനു വാതിലിന്റെ പടിയിൽ നിന്നു,

ഇത് അച്ചുവിൻറെ വീടാണ് ഇവിടെ ആരും താമസമില്ല ,പണ്ട് അവൻറെ ഉപ്പയും ഉമ്മയും ആത്മഹത്യ ചെയ്ത ആ വീട്, വീട് ആകെ അലങ്കോലമായി കിടക്കുന്നുണ്ടെങ്കിലും, ഒരു റൂം കള്ളുകുടിക്കാൻ ഇവന്മാർ സെറ്റ് ആക്കിയിട്ടുണ്ട്, സോനു തനിയെ എന്തോ സംസാരിക്കുന്നുണ്ട് ,ജിത്തുവിനെയും ശ്രീ യെയും കാണുന്നില്ല, മനു കാതോർത്തു ഈ പന്നി എന്താ പറഞ്ഞു കൂട്ടുന്നത്, ചാരിയിരുന്ന സോനു ക്ലാസിനെയും കുപ്പിയെയും യഥാക്രമത്തിൽ നേരെ പിടിക്കാൻ നോക്കുകയാണ് , ആകെ കുഴഞ്ഞിട്ടുണ്ട് അവനെ തനിയെ ക്ലാസിലേക്ക് ഒഴിക്കാൻ ആവുന്നില്ല, മനുവിനെ അവൻ കണ്ടിട്ടില്ല,

"എൻറെ പൊന്നു കു...കുഞ്ഞ...ല്ലേ, ഒ..ന്ന് നേരെ നിക്കടാ...ടാ ,നിക്ക് ചെറുതായിട്ട് ഒരെണ്ണം..രെണ്ണം കൂടി അടി ..അടി.. ക്കണം, നീയൊന്ന് സ...ഹകരിച്ച് തന്നാൽ മതി," എന്നിട്ട് പതിയെ ആ ഗ്ലാസിന് ഒരു ഉമ്മ വച്ചു, അതുകൊണ്ട് മനുവിന് പൊട്ടിച്ചിരിക്കാൻ തോന്നിയെങ്കിലും,"ഞാൻ ഇതുവരെ ഇവിടെ ആയിരുന്നു എന്നുള്ളത് ഇവരോട് എന്ത് പറയും!!" എന്നുള്ള ആവലാതിയിൽ ആ ചിരിയെ മനു അടക്കി നിർത്തി.ഇവരാരും സ്ഥിരം കുടിയന്മാർ അല്ല എപ്പോഴെങ്കിലും ഇങ്ങനെ കൂടുമ്പോൾ മാത്രം കുടിക്കുന്നവരാണ്, പുറകിൽ നിന്നും നാലു കൈകൾ അവൻറെ തോളിൽ വീണു.

" നീ ഇപ്പോഴാണോടാ വന്ന് കേറുന്നത് എവിടെയായിരുന്നു ?!_". ശ്രീയും ജിത്തുമാണ്

💬 Comments

View all comments