Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ഇവന്മാരെ എന്താടാ ചെയ്യുന്ന ?!_" മനു ശ്രീയെ നോക്കി ചോദിച്ചു, രണ്ടു നിമിഷം മിണ്ടാതെ അവന്മാരെ നോക്കി നിന്ന ശ്രീ ആദ്യം സോനുവിന്റെ കൈകളിൽ നിന്നും കുപ്പിയും ക്ലാസും തിരികെ മേടിച്ചു .
"ഡാ.... പന്നി... ഇത് ലാസ്റ്റ് ആണ് കേട്ടോ, ഇത് കുടിച്ച് മിണ്ടാതെ എണീറ്റ് വീട്ടിൽ പോയിക്കോണം , ഇല്ലേൽ നല്ലോണം എന്റെ കൈയിൽനിന്ന് കിട്ടും, "; _ശ്രീ കുറച്ച് ദേഷ്യത്തിൽ അവനോട് പറഞ്ഞു.
സോനു ഒരു പാവത്തെപ്പോലെ അവൻറെ മുഖത്തേക്ക് നോക്കി നിന്നു. ശ്രീ ഒരു പെഗ് അവൻ ഒഴിച്ച് കൊടുത്തു.
_" തമ്പ്രാ... അടിയന്റെ ലാസ്റ്റ് ഫൈനൽ പെഗ്ഗ് ആണ്" _, അതും പറഞ്ഞ് സോനു ഒറ്റ വലിക്ക് അത് കുടിച്ചു തീർത്തു, ശേഷം സോനു ശ്രീ യോടായി പറയാൻ തുനിഞ്ഞു, _"ശ്രീ..... നിന്നോട് ഒരു കാര്യം പറയട്ടെ,! സോനു പതിയെ അവനെ നോക്കിക്കൊണ്ട് ചോദിച്ചു. ശ്രീ " എന്തേ "എന്ന് തലകൊണ്ട് അവനോട് ചോദിച്ചപ്പോൾ സോനു പതിയെ നിലത്തേക്ക് കിടന്നുകൊണ്ട്
" " നീ ഒരു പോല മൈരൻ തന്നെയാണ്. കള്ള പോലീസേ "_ അതും പറഞ്ഞ് സോനു ഓഫ് ആയി, മനുവും ശ്രീ യും ഇതുകേട്ട് പൊട്ടിച്ചിരിച്ചു,
മനു വീണ്ടും ശ്രീയോട് ആവർത്തിച്ചു
_"എന്താ ഇവന്മാരെ ചെയ്യുന്നേ?! ഇങ്ങനെ ഇവിടെ ഇട്ടേക്കുവാണോ ഇവിടെത്തന്നെ ?!_"
_"എനിക്കറിയില്ല ,ഞാൻ വീട്ടിൽ പോകുവാ ഞാൻ എല്ലാരോടും ആവുന്നത് പറഞ്ഞതാ കുറച്ചു കഴിക്കണം ,നാളെയും മറ്റന്നാളും സമയമുണ്ടല്ലോ, ഒരെണ്ണം കേൾക്കണ്ടേ!! ഇനി ഇതുപോലെ കിട്ടില്ല എന്നും പറഞ്ഞു കമഴ്ത്തിയത് ആണെല്ലാം, ഒരു ജാതി
💬 Comments
View all comments