Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
പൂരന്മാര്, !!!! ശ്രീ പറഞ്ഞു നിർത്തി. _"അപ്പോൾ തമ്പുരാന് കുടിച്ചിട്ടില്ല അല്ലേ!! മനു കളിയാക്കിക്കൊണ്ട് ചോദിച്ചു,
_" ഞാൻ കുടിച്ചിട്ടുണ്ട് ,പക്ഷേ എൻറെ അളവ് എനിക്കറിയാം ,അതിൽ കൂടുതൽ ഞാൻ കുടിക്കാറില്ല, നീ എന്നെ നോക്ക്. നിനക്ക് കുടിച്ചതായി തോന്നുന്നുണ്ടോ,_" വായിൽ നിന്നും ചെറിയൊരു സ്മെല്ല് വരുന്നുണ്ടെങ്കിലും അവൻ പനക്കുറ്റി പോലെ നിൽക്കുന്നു,
_" അത് വിട് എന്താണ് ചെയ്യാ ഇവന്മാരെ കൊണ്ട് വിടണോ ?! നീ എൻറെ കൂടെ വരുമെങ്കിൽ ഞാൻ വരാം അല്ലാണ്ട് എല്ലാവരുടെയും വീട്ടിലുള്ളവരുടെ വായിൽ നിന്നും ചീത്ത ഞാൻ കേൾക്കില്ല, പിന്നെ സമയം രണ്ട് ആവാൻ പോകുന്നു_" , അവരെ അവിടെ വിട്ടു പോകാൻ മനുവിന് മനസ്സില്ലാത്തതുകൊണ്ട് വീണ്ടും ചോദിച്ചു.
_" അവിടെ കിടന്നോട്ടെ ,നീ പൊയ്ക്കോ ഞാനും പോവാ. നാളെ രാവിലെ എണീറ്റ് പൊക്കോളും, ഇല്ലേൽ നീ ഒന്ന് വന്നു നോക്കണേ ,എനിക്ക് രാവിലെ അമ്മേനെ ഷുഗർ ചെക്ക് ചെയ്യാൻ കൊണ്ടുപോവാനുണ്ട്, _" ശ്രീ പതുക്കെ കൈയ്യൊയ്യാനുള്ള തയ്യാറെടുപ്പിലാണ്.
_" പന്നി അതും എനിക്കിട്ട് തന്നല്ലേ, _" മനു അവനോട് തട്ടിക്കയറി ചോദിച്ചു . ശ്രീ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
ഡ്രീം,,,,,,, ഡ്രീം,,,,,,,, എവിടെനിന്നോ മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നുണ്ട്, ആ ഒരു ശബ്ദം രണ്ടുപേരുടെയും കാതുകളിൽ എത്തി, രണ്ടുപേരും സ്വന്തം പോക്കറ്റുകൾ ആദ്യം സെർച്ച് ചെയ്തു,
'ഈ തെണ്ടികളുടെ ആണെന്ന് തോന്നുന്നു',
ജിത്തു കിടക്കുന്ന സോഫയിൽ നിന്നാണ് എന്ന് മനസ്സിലായി, ശ്രീ പോയിട്ട് ഫോൺ എടുത്തു,
_"അയ്യോ ചേച്ചിയാണ് നീ സംസാരിച്ചോ, എന്നോട് ലാസ്റ്റ് കണ്ടപ്പോൾ ഇനി കുടിക്കരുത്
💬 Comments
View all comments